മതിൽക്കെട്ടിന് പുറത്ത് ടെറസിലേക്ക് നോക്കി നിൽക്കുന്ന വീട്ടുടമയായ സ്ത്രീ | Photo : Times Now
ജയ്പുര്‍: ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയും മറ്റ് ചില നേതാക്കളും ചായ കുടിക്കാനും വിശ്രമിക്കാനുമായി തങ്ങിയ ഫാംഹൗസിലെ മുതിര്‍ന്ന ഗൃഹനാഥയ്ക്ക് നേതാക്കള്‍ പോകുന്നതുവരെ പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നതായി ആക്ഷേപം. ഫാംഹൗസിന്റെ മട്ടുപ്പാവില്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചായയും ലഘുപലഹാരങ്ങളും കഴിക്കുന്നതിനിടെ ടെറസിലേക്ക് തന്നെ നോക്കി നില്ക്കുന്ന പ്രായമേറിയ സ്ത്രീയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. രാജസ്ഥാനിലെ കോട്ടായില്‍ ഡിസംബര്‍ ഏഴിനാണ് സംഭവം. ടൈംസ് നൗ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡിസംബര്‍ അഞ്ചിനാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചത്. രാജസ്ഥാനിലെ രണ്ടാമത്തെ ദിവസം മൂന്നര മണിക്കൂറോളം നീണ്ട യാത്രക്കൊടുവില്‍ കോട്ടായിലെ ഗോപാല്‍പുരയില്‍ നാല്പത് മിനിറ്റോളം രാഹുലും മറ്റ് നേതാക്കളും തങ്ങി. ലാഡ്പുര പഞ്ചായത്ത് സമിതി ഉപാധ്യക്ഷന്‍ അശോക് മീണയുടെ ഫാംഹൗസിലാണ് ഇവര്‍ വിശ്രമത്തിനായി തങ്ങിയത്.
പുറത്ത് പോയിരുന്ന അശോക് മീണയുടെ അമ്മ ഉര്‍മിള മീണ ആ സമയത്ത് മടങ്ങിയെത്തി. എന്നാല്‍ നേതാക്കള്‍ അവിടെനിന്ന് മടങ്ങുന്നതുവരെ സുരക്ഷാജീവനക്കാര്‍ അവരെ തടഞ്ഞുവെച്ചു. നേതാക്കള്‍ ഭക്ഷണം കഴിച്ചുകഴിയുന്നതുവരെ മതില്‍ക്കെട്ടിന് പുറത്ത് ടെറസിലേക്ക് നോക്കി അവര്‍ കാത്തുനില്‍ക്കേണ്ടി വന്നുവെന്നാണ് ടൈംസ് നൗവിന്റെ റിപ്പോര്‍ട്ട്.
കടപ്പാട് : Times Now
Content Highlights: Rahul Gandhi’s tea break at farmhouse, forces owner to wait outside, Bharat Jodo Yatra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..