തെലങ്കാനയില്‍ കുട്ടികള്‍ക്കൊപ്പം രാഹുലിന്റെ 'കൂട്ടയോട്ടം', പിന്നാലെ സംഘനൃത്തം| വീഡിയോ


ഭാരത് ജോഡോ യാത്രയ്ക്കിടെ നടന്ന കൂട്ടയോട്ടം |ഫോട്ടോ:twitter.com/INCTelangana

ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ തെലങ്കാനയില്‍ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ രാഹുല്‍ കുട്ടികളോട് ചോദിക്കുന്നത് കാണാം...'നമുക്കൊരു ഓട്ട മത്സരം നടത്തിയാലോ'.

യാത്രയ്ക്കിടെ 52-കാരനായ രാഹുല്‍ ഓടിയതിന് പിന്നാലെ കുട്ടികളും ജനക്കൂട്ടവും ഒന്നിച്ചോടി. മുന്നില്‍ ഓടിയ രാഹുല്‍ കുറച്ച് ദൂരം പിന്നിട്ട ശേഷം കുട്ടികളെ ഒപ്പം ചേര്‍ക്കുന്നതിനായി വേഗത കുറച്ചു. രാഹുലിനൊപ്പം സഞ്ചരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏറെ പണിപ്പെട്ടത്. സുരക്ഷ മുന്‍നിര്‍ത്തി രാഹുലിനെ വലയം തീര്‍ത്തുകൊണ്ട് മാത്രമാണ് അവര്‍ക്ക് നീങ്ങാനാകുക. തെലങ്കാനയില്‍ ഗൊല്ലപ്പള്ളിയില്‍ വെച്ചായിരുന്നു കൂട്ടയോട്ടം.

ഇതിന് പിന്നാലെ രാഹുലും കോണ്‍ഗ്രസ് വാക്താവ് ജയ്‌റാം രമേശും കെസി വേണുഗോപാലും ഉള്‍പ്പടെയുള്ളവര്‍ സംഘ നൃത്തത്തിലും പങ്കാളികളായി. തെലങ്കാനയിലെ ആദിവാസി വിഭാഗത്തിന്റെ നൃത്ത ചുവടുകള്‍ക്കൊപ്പവും രാഹുല്‍ കഴിഞ്ഞ ദിവസം നൃത്തം ചെയ്തിരുന്നു.

തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലെ പര്യാടനം പൂര്‍ത്തിയാക്കിയാണ് ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം തെലങ്കാനയില്‍ പ്രവേശിച്ചത്.യാത്ര അടുത്ത ദിവസങ്ങളില്‍ മഹാരാഷ്ട്രയിലേക്ക് കടക്കും.

Content Highlights: Rahul Gandhi's sprint with young boys in Telangana, then a group dance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented