ദേശീയപതാക ഡിപിയാക്കണമെന്ന് പ്രധാനമന്ത്രി; നെഹ്‌റു പതാകയേന്തിയ ചിത്രവുമായി രാഹുലിന്റെ മറുപടി


Rahul Gandhi

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രൊഫൈല്‍ ചിത്രങ്ങള്‍ ദേശീയപതാകയാക്കാനുള്ള മോദിയുടെ ആഹ്വാനത്തിനു പിന്നാലെ തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ ചിത്രം മാറ്റി രാഹുല്‍ ഗാന്ധി. കൈയ്യില്‍ ത്രിവര്‍ണ പതാകയേന്തിയ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ് രാഹുല്‍ ഗാന്ധി പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയടക്കമുള്ളവര്‍ സാമൂഹികമാധ്യമങ്ങളിലെ മുഖചിത്രം ദേശീയപതാകയാക്കിയതിനു പിന്നാലെയാണ് അർഥഗർഭമായ രീതിയില്‍ രാഹുല്‍ ഗാന്ധി തന്‍റെ ഡിപി മാറ്റിയത്.

ത്രിവര്‍ണപതാകയും പിടിച്ചുനില്‍ക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രമാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പതാക മാത്രം നിറങ്ങളുള്ളതാണ്. 'രാജ്യത്തിന്റെ അഭിമാനമാണ് ത്രിവര്‍ണപതാക. ഓരോ പൗരന്റെയും ഹൃദയത്തിലാണ് അതിന്റെ സ്ഥാനം', ചിത്രത്തിനൊപ്പം രാഹുല്‍ ഗാന്ധി കുറിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയും ഇതേ ചിത്രം ട്വിറ്ററില്‍ പ്രൊഫൈല്‍ ചിത്രമാക്കിയിട്ടുണ്ട്.

ഞായറാഴ്ചത്തെ 'മന്‍ കീ ബാത്' റേഡിയോപ്രഭാഷണത്തില്‍ സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങള്‍ ആഗസ്റ്റ് രണ്ടു മുതല്‍ സ്വാതന്ത്ര്യദിനമായ 15 വരെ ദേശീയപതാകയാക്കാന്‍ മോദി ആഹ്വാനംചെയ്തിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ബിജെപി നേതാക്കളും പ്രൊഫൈല്‍ ചിത്രങ്ങള്‍ ദേശീയപതാകയാക്കിമാറ്റുകയും ചെയ്തു.

Content Highlights: Rahul Gandhi's New Profile Photo Day After PM Urged Indians To "Change DP"

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented