രാഹുലിന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖയില്‍നിന്ന് നീക്കി; ജനാധിപത്യത്തിന്റെ ശവദാഹമെന്ന് കോണ്‍ഗ്രസ്


1 min read
Read later
Print
Share

രാഹുലിന്റെ ആരോപണങ്ങള്‍ക്കെതിരെ പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു

രാഹുൽ ഗാന്ധി, നരേന്ദ്രമോദി | Photo: ANI, Twitter/Hardeep Singh Puri

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കംചെയ്തു. ചൊവ്വാഴ്ച രാഹുല്‍ നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ നീക്കംചെയ്യാനാണ് ലോക്‌സഭാ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയത്. ബുധനാഴ്ച 12.30- ഓടെ അവ നീക്കംചെയ്തതായി അറിയിപ്പുവന്നു.

പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനമില്ലാത്തതും വീണ്ടുവിചാരമില്ലാത്തതുമായി ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചതെന്ന് ആരോപിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടി. രാഹുല്‍ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ലോക്‌സഭാ വൃത്തങ്ങള്‍ അറയിക്കുന്നത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയില്‍ അദാനിവിഷയമുയര്‍ത്തി രാഹുല്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയും വ്യവസായി ഗൗതം അദാനിയും തമ്മില്‍ എന്താണ് ബന്ധമെന്ന് രാഹുല്‍ സഭയില്‍ ചോദിച്ചിരുന്നു. അദാനിക്ക് കേന്ദ്രം വഴിവിട്ട സഹായം നല്‍കിയെന്നടക്കമുള്ള ആരോപണങ്ങള്‍ രാഹുല്‍ ഉന്നയിച്ചിരുന്നു. മോദിയും അദാനിയും ഒരുമിച്ചുള്ള ഫോട്ടോ രാഹുല്‍ സഭയില്‍ ഉയര്‍ത്തിയപ്പോള്‍, മറുഭാഗത്ത് ഉള്ളവര്‍ അശോക് ഗെഹലോത്തിനൊപ്പമുള്ള അദാനിയുടെ ചിത്രവുമായി രംഗത്തെത്തുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, പ്രസംഗത്തിലെ ഭാഗങ്ങള്‍ നീക്കം ചെയ്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 'പ്രധാനമന്ത്രിക്ക് ബന്ധമുള്ള അദാനിയുടെ മഹാകുംഭകോണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ ലോക്‌സഭയില്‍ ജനാധിപത്യത്തെ ശവദാഹം നടത്തി'- എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആരോപിച്ചു.

Content Highlights: Rahul Gandhi’s allegations on PM expunged from Lok Sabha records

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented