Photo Instagrammed By Rahul Gandhi
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഏറെ ആവേശത്തോടെ, അനുസരണയോടെ നടന്നുനീങ്ങുന്ന ലൂണയാണ് കുറച്ചു മണിക്കൂറുകളായി ഇന്റര്‍നെറ്റില്‍ സൂപ്പര്‍ സ്റ്റാര്‍. പ്രിയങ്ക ഗാന്ധിയുടെ വളര്‍ത്തുനായയാണ് ലൂണ. രാഹുലിന് മുമ്പെ നടന്നുനീങ്ങുന്ന ലൂണ ആരേയും ഭയപ്പെടുത്തുന്നില്ല. ലൂണയെ കെട്ടിയിരിക്കുന്ന ലീഷിന്റെ നിയന്ത്രണം രാഹുലിന്റെ കയ്യിലാണ്. പദയാത്രയില്‍ പങ്കെടുക്കുന്നവരെ സ്നേഹത്തോടെ നോക്കി ഉത്സാഹത്തോടെ തുള്ളിച്ചാടി നീങ്ങുകയാണ് ലൂണ.
'ലൂണയെ കിഡ്നാപ് ചെയ്തിരിക്കുകയാണ്' എന്ന കുറിപ്പോടെയാണ് രാഹുല്‍ ലൂണയുമായി നടന്നുനീങ്ങുന്ന ഫോട്ടോ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് മേലെ മറ്റൊരു കുറിപ്പുമുണ്ട്. ലൂണയുടെ വാക്കുകള്‍ പോലെയാണവ. "താങ്കളുടെ യാത്രയിലേക്ക് എന്നെ ക്ഷണിക്കാന്‍ നൂറ് ദിവസത്തിലേറെ വേണ്ടി വന്നുവല്ലേ, സാരമില്ല... ഇപ്പോള്‍ ഞാന്‍ എത്തിയല്ലോ. ചങ്ങാത്തത്തിലാകാന്‍ ശ്രമിക്കുന്ന മഹാനെ നന്നായി അറിയാനും പറ്റും".
പോസ്റ്റിന് ഇതിനോടകം തന്നെ ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നിരവധി പേര് ഊഷ്മളമായ കമന്റുകള്‍ പോസ്റ്റ് ചെയ്തു.
ഇതിനുപിന്നാലെ ലൂണയ്ക്കൊപ്പമുള്ള മറ്റൊരു ഫോട്ടോ രാഹുല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തു. 'ആകുലപ്പെടേണ്ട പ്രിയങ്ക, ഞങ്ങള്‍ ഒന്ന് നടക്കാനിറങ്ങിയതാ' എന്ന് രാഹുല്‍ കുറിക്കുകയും ചെയ്തു. ഈ പോസ്റ്റും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഏറ്റെടുത്തു.
രാഹുല്‍ ലൂണയുമൊത്ത് നടന്നുനീങ്ങുന്ന വീഡിയോ പ്രിയങ്കയ്ക്കൊപ്പം ഐഎന്സിഇന്ത്യ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഹരിയാണയിലൂടെയാണ് ഭാരത് ജോഡോ യാത്ര ഇപ്പോള്‍ നീങ്ങുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഭൂപീന്ദന്‍ സിങ് ഹൂഡ, രഞ്ജിത് സിങ് സുര്‍ജെവാല, ഒളിമ്പിക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ് തുടങ്ങിയവര്‍ യാത്രയില്‍ പങ്കാളികളായി.
Content Highlights: Rahul Gandhi, Priyanka Gandhi, Luna, Viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..