രാഹുൽ ഗാന്ധിയുടെ മധ്യപ്രദേശിലെ ബൈക്ക് യാത്ര, നായയെ ഓമനിക്കുന്ന രാഹുൽ ഗാന്ധി | Photo : PTI
ഭോപാല്‍: ഭാരത് ജോഡോ യാത്ര ഞായറാഴ്ച മധ്യപ്രദേശിലെ മഹോയിലെത്തിയപ്പോള് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ബൈക്ക് റൈഡ്. ഇരുവശങ്ങളിലും ആരവങ്ങളോടെ പ്രവര്‍ത്തകര്‍ അണിനിരക്കവേയാണ് ഹെല്‍മെറ്റും വെച്ച് നീല കാര്പ്പെറ്റിലൂടെയുള്ള രാഹുലിന്റെ ബൈക്ക് റൈഡ്. രാഹുലിനെ നേരിട്ട് കാണാനും സംസാരിക്കുമായി പിന്തുടര്‍ന്ന രണ്ട് യുവാക്കളുടെ ബൈക്കിലാണ് അദ്ദേഹം സവാരി നടത്തിയത്.
മൃഗസ്നേഹികളായ രജത് പരാശർ, സർതാക് എന്നിവരാണ് രാഹുല്‍ ഗാന്ധിയെ കാണാനും മൃഗസംരക്ഷണത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാനുമായി ഭാരത് ജോഡോ യാത്രയോടൊപ്പം എത്തിയത്. യാത്രയില്‍ ഇവര്‍ മാത്രമല്ല, രജത്തിന്റെ പത്തുമാസം പ്രായമുള്ള മാര്‍വല്‍ എന്ന ജെര്‍മന്‍ ഷെപ്പേര്‍ഡ് നായയുമുണ്ട്. ഇത്തരം യാത്രകള്‍ക്ക് പരിശീലനം നേടിയ നായയാണ് മാര്‍വല്‍.
യാത്രയെ പിന്തുടരാന് തുടങ്ങിയിട്ട് ഏറെ ദിവസങ്ങളായിട്ടും രാഹുലിനെ കാണാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് രജത് പറഞ്ഞിരുന്നു. ഞായറാഴ്ച രാഹുല്‍ തന്റെ ബൈക്കില്‍ സഞ്ചരിച്ചതോടെ തെരുവുനായകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ യാഥാര്‍ഥ്യമാവുന്നതിന്റെ സന്തോഷത്തിലാണ് രജത്.
Content Highlights: rahul gandhi's bike ride, bharat jodo yatra, madhya pradesh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..