ചെയ്യേണ്ട കാര്യങ്ങളേക്കുറിച്ച് വ്യക്തമായറിയാം, തിരഞ്ഞെടുപ്പുവരെ കാത്തിരിക്കൂ- രാഹുല്‍ ഗാന്ധി


രാഹുൽ ഗാന്ധി | Photo : AP

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനിടയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്താണ് ചെയ്യേണ്ടതെന്ന് താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും തന്റെ മനസില്‍ യാതൊരുവിധത്തിലുള്ള ആശയക്കുഴപ്പങ്ങളുമില്ലെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാകൂ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 2024-ല്‍ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ടപ്രചാരണ പരിപാടികളുടെ ഭാഗമായ ഭാരത് ജോഡോ യാത്രക്കിടെ വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

"ചെയ്യേണ്ട കാര്യത്തെ കുറിച്ച് എനിക്ക് വ്യക്തമായ തീരുമാനമുണ്ട്. ഒരുതരത്തിലുള്ള ആശയക്കുഴപ്പവും എന്റെ മനസിലില്ല. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്നതോടെ ഞാന്‍ മത്സരരംഗത്തുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരും. ഞാന്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നില്ലെങ്കില്‍ കാരണമെന്താണെന്ന് നിങ്ങള്‍ക്ക് എന്നോട് ചോദിക്കാം. അതിനുള്ള മറുപടി ഞാന്‍ അപ്പോള്‍ നല്‍കാം. തിരഞ്ഞെടുപ്പ് വരെ നിങ്ങള്‍ കാത്തിരിക്കൂ... ഞാന്‍ പാര്‍ട്ടി പ്രസിഡന്റാകുമോ ഇല്ലയോ എന്ന് അപ്പോള്‍ അറിയാം", ഭാരത് ജോഡോ യാത്രയുടെ രണ്ടാമത്തെ ദിവസം തമിഴ്‌നാട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ഭാരത് ജോഡോ യാത്രയിലൂടെ തന്നേക്കുറിച്ചുതന്നെയും രാജ്യത്തേക്കുറിച്ചും മനസിലാക്കാനാവുമെന്നും രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ താന്‍ കുറച്ചുകൂടി വിവേകിയായിത്തീരുമെന്നും രാഹുല്‍ പറഞ്ഞു.

"ജനങ്ങളെ ബന്ധിപ്പിക്കാനുള്ള ഉദ്യമം" എന്നാണ് രാഹുല്‍ ഭാരത് ജോഡോ യാത്രയെ വിശേഷിപ്പിക്കുന്നത്. മതം, സംസ്ഥാനം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തുണ്ടാക്കിയ വിള്ളലുകളില്ലാതാക്കുന്നതിനും ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നതിനും വേണ്ടിയാണ് ഭാരത് ജോഡോ യാത്രയെന്ന് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നുള്ള മുതിര്‍ന്നതും അല്ലാത്തതുമായ നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് രാഹുല്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പലതരത്തിലൂടെയുള്ള സമ്മര്‍ദം ചെലുത്തിയാണ് ബിജെപി ഇക്കാര്യം ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. തങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ബിജെപിയുമായി രമ്യതയില്‍ പോകുന്നതാണ് നല്ലതെന്ന് നിരവധി പേര്‍ കരുതുന്നതായും അതിന് വേണ്ടി ബിജെപിയ്ക്ക് മുമ്പാകെ കൈകൂപ്പി നില്‍ക്കുന്നവരുണ്ടാകുമെങ്കിലും താന്‍ അത്തരക്കാരനല്ലെന്നും ഇന്ത്യയ്ക്ക് വേണ്ടി പോരാട്ടം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി.

Content Highlights: Rahul Gandhi, Congress party president, Bharat Jodo Yatra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented