രാഹുൽ ഗാന്ധി | Photo: PTI
ബെംഗളൂരു: ഇന്ത്യ എന്നത് നരേന്ദ്ര മോദിയും ബി.ജെ.പിയും അല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും ആർ.എസ്.എസിനേയും വിമർശിക്കുന്നത് രാജ്യത്തിനെതിരായ വിമർശനമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് ആവർത്തിച്ച രാഹുൽ ഗാന്ധി, രാജ്യത്തെ സ്വതന്ത്ര സംവിധാനത്തെ ബി.ജെ.പിയും ആർ.എസ്.എസും തകർക്കുകയാണെന്ന കാര്യം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വ്യക്തമാക്കി.
'പ്രധാനമന്ത്രിയും ബി.ജെ.പിയും ആർ.എസ്.എസും വിചാരിക്കുന്നത് അവരാണ് ഇന്ത്യ എന്നാണ്. എന്നാൽ, പ്രധാനമന്ത്രി രാജ്യത്തെ ഒരു പൗരൻ മാത്രമാണ്. പ്രധാനമന്ത്രിയേയും ആർ.എസ്.എസിനേയും ബി.ജെ.പിയേയും വിമർശിക്കുന്നത് രാജ്യത്തിനെതിരായ വിമർശനമായി കാണേണ്ടതില്ല', രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, ഇന്ത്യയിലെ സ്വതന്ത്രമായ ഒരു സംവിധാനത്തെ വിമർശിക്കുക എന്നത് ഇന്ത്യയെ വിമർശിക്കുന്നതിന് തുല്യമാണെന്ന് രാഹുൽ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലണ്ടനിലെ പ്രസംഗങ്ങളുടെ പേരിൽ പാർലമെന്റിനകത്തും പുറത്തും ബി.ജെ.പി.നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഹുൽ ഗാന്ധി രൂക്ഷവിമർശനം നേരിടുന്നുണ്ട്. കേംബ്രിജ് സർവകലാശാലയിൽ നടത്തിയ സംവാദത്തിനിടെ ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുകയാണെന്നും താനുൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളെ കേന്ദ്രസർക്കാർ നിരീക്ഷിച്ചുവരുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരേ ബിജെപി രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
Content Highlights: Rahul Gandhi news institutions under attack charge says I won't stop
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..