രാഹുൽ ഗാന്ധി | ഫോട്ടോ: പി.ടി.ഐ
വാഷിങ്ടണ്‍: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്ന് പ്രതിപക്ഷ സഖ്യം അധികാരം പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷസഖ്യം അട്ടിമറി വിജയം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. യു.എസ് സന്ദര്‍ശനത്തിനിടെ വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം വന്‍വിജയമുറപ്പാക്കുമെന്നാണ് എന്റെ വിശ്വാസം. ആരും പ്രതീക്ഷിക്കാത്ത ഒരു വിജയമാകുമത്. പ്രതിപക്ഷ ഐക്യം ശക്തമായി തന്നെ ബി.ജെ.പിയെ നേരിടും. വിജയം സുനിശ്ചിതം തന്നെയാണ്.- രാഹുല്‍ വ്യക്തമാക്കി.
പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിനായി സുശക്തമായ ചര്‍ച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിനായി നിരന്തര ഇടപെടലുകളാണ് നടത്തുന്നത്. ചര്‍ച്ചകള്‍ സങ്കീര്‍ണമാണ്. ചിലയിടത്ത് സഖ്യകക്ഷികള്‍ എതിര്‍ സ്ഥാനാര്‍ഥികളായി വന്നേക്കാം. പല വിട്ടുവീഴ്ചകളും ചെയ്യേണ്ടതായി വരാം. - രാഹുല്‍ പറഞ്ഞു. പക്ഷേ എന്തു സംഭവിച്ചാലും പ്രതിപക്ഷ ഐക്യരൂപീകരണം വിജയമായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അപകീര്‍ത്തിക്കേസ് തനിക്ക് ഗുണകരമായാണ് മാറിയതെന്നും പുനര്‍നിര്‍വചനത്തിനുളള അവസാരമാണ് ആ കേസ് നല്‍കിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി തന്നോടു ചെയ്ത ഏറ്റവും വലിയ ഉപകാരമാണ് ആ കേസെന്നും രാഹുല്‍ വ്യക്തമാക്കി.
അതേസമയം രാഹുലിനെ കടന്നാക്രമിച്ച ബി.ജെ.പി. രാഹുല്‍ ഗാന്ധിയ്ക്ക് വിദേശത്ത് മാത്രമാണ് വേദികള്‍ ലഭിക്കുന്നതെന്നും ഇന്ത്യയില്‍ അദ്ദേഹത്തെ ആരും ക്ഷണിക്കാത്തതിന്റെ കാരണം വിവേകത്തോടെ ചിന്തിച്ചാല്‍ മനസ്സിലാകുമെന്നും ബി.ജെ.പി ആരോപിച്ചു.
Content Highlights: rahul gandhi predicts opposition will win and remove bjp from power
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..