രാഹുൽ ഗാന്ധി, പ്രശാന്ത് കിഷോർ | Photo: ANI
ന്യൂഡല്‍ഹി: പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് വരില്ലെന്ന് രാഹുല്‍ ഗാന്ധി ആദ്യദിനം തന്നെ പറഞ്ഞതായി പാര്‍ട്ടി വൃത്തങ്ങള്‍. മറ്റ് രാഷ്ട്രീയകക്ഷികളെ സ്വാധീനിക്കാനായി പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നുവെന്ന് പാര്‍ട്ടിയിലെ പല നേതാക്കളും കരുതുന്നുണ്ടെന്നും കോണ്‍ഗ്രസ് വക്താക്കളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പി.കെ എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോറിനെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കുന്നതിന് കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഈ വാഗ്ദാനം പ്രശാന്ത് കിഷോര്‍ നിരസിച്ചു. കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് പ്രശാന്ത് വ്യക്തമാക്കി. എന്നാല്‍ അതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി. ചിദംബരം പ്രതികരിച്ചത്.
രാഷ്ട്രീയകാര്യ സെക്രട്ടറി, അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളായിരുന്നു പ്രശാന്ത് കിഷോറിന് താല്‍പര്യം. പി.കെ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് രാഹുല്‍ ഗാന്ധി ആദ്യദിവസം തന്നെ പറഞ്ഞിരുന്നു. ഇതാദ്യമായല്ല പ്രശാന്തിന് പാര്‍ട്ടിയില്‍ സ്ഥാനം വാഗ്ദാനം ചെയ്യുന്നത്. മുന്‍പ് എട്ട് തവണയോളം പ്രശാന്തിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നുവെന്നും പാര്‍ട്ടി വക്താക്കള്‍ പ്രതികരിച്ചു.
നേരത്തെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍ഗ്രസില്‍ സമൂലപരിഷ്‌കരണത്തിനായി പ്രശാന്ത് കിഷോര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. നിര്‍ദേശങ്ങള്‍ പഠിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിച്ചു. പിന്നാലെയാണ് പാര്‍ട്ടിയില്‍ ചേരാന്‍ പി.കെയെ ക്ഷണിച്ചത്. എന്നാല്‍ അദ്ദേഹം ഇത് നിരസിക്കുകയായിരുന്നു.
Content Highlights: Rahul Gandhi Predicted Prashant Kishor's Refusal On Day One
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..