ന്യൂഡല്‍ഹി:  റാഫേല്‍ യുദ്ധവിമാനക്കരാറില്‍ പ്രധാനമന്ത്രിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.

ഇന്ത്യ ഫ്രാന്‍സില്‍നിന്നു വാങ്ങാന്‍ ഉദ്ദേശിക്കുന്ന 36 റാഫേല്‍ വിമാനങ്ങളുടെ പരിപാലനത്തിന് പ്രധാനമന്ത്രിയുടെ സുഹൃത്തിന്റെ സംയുക്ത സംരംഭത്തിന് അടുത്ത അമ്പതുവര്‍ഷത്തില്‍ രാജ്യത്തെ നികുതിദായകര്‍ ഒരുലക്ഷം കോടി രൂപ നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രിയുടെ പേരു പറയാതെ 'മിസ്റ്റര്‍ 56' എന്നാണ് ട്വീറ്റില്‍ രാഹുല്‍ നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

രാഹുലിന്റെ ട്വീറ്റിലേക്ക്:

അടുത്ത അമ്പതുവര്‍ഷത്തില്‍ ഇന്ത്യയിലെ നികുതിദായകര്‍ മിസ്റ്റര്‍ 56ന്റെ സുഹൃത്തിന്റെ സംയുക്തസംരംഭത്തിന്​ രാജ്യം വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങളുടെ പരിപാലനത്തിന് ഒരുലക്ഷം കോടി രൂപ നല്‍കേണ്ടി വരും. പ്രതിരോധമന്ത്രി പത്രസമ്മേളനം വിളിച്ച് ഇത് നിരാകരിക്കും, പതിവുപോലെ. പക്ഷെ സത്യം ഞാന്‍ ഇതിനൊപ്പം ചേര്‍ക്കുന്ന പ്രസന്റേഷനിലുണ്ട്. 

Rahul gandhi tweet 1
Photo courtesy: Twitter/@RahulGandhi
Rahul gandhi tweet 2
Photo courtesy: Twitter/@RahulGandhi

പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നടത്തിയ പ്രസംഗത്തിലും റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെതിരെയും രാഹുല്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

content highlights: Rahul gandhi on Rafale deal