പ്രിയങ്കയുടെ സജീവരാഷ്ട്രീയപ്രവേശനം വര്‍ഷങ്ങള്‍ക്കു മുമ്പേ തീരുമാനിച്ചത്- രാഹുല്‍ ഗാന്ധി


ജനുവരി 23നാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി നിയമിതയായത്

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 10 ദിവസം മുമ്പെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനമെന്നും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ വിഷയത്തില്‍ തീരുമാനമെടുത്തിരുന്നതായും രാഹുല്‍ പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

തീരുമാനം കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പേ എടുത്തതാണ്. അല്ലാതെ പത്തുദിവസം മുമ്പേയല്ല. ഞാന്‍ എന്റെ സഹോദരിയോട് സംസാരിച്ചിരുന്നു. കുട്ടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു നേരത്തെ പ്രിയങ്ക ആഗ്രഹിച്ചിരുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഞാനും എന്റെ സഹോദരിയും ഒരുപാട് വിഷമഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പേരുകേട്ട കുടുംബത്തില്‍ ജനിച്ചതു കൊണ്ട് എല്ലാം എളുപ്പമായിരിക്കുമെന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഞങ്ങളുടെ അച്ഛനും മുത്തശ്ശിയും കൊല്ലപ്പെട്ടു. രാഷ്ട്രീയനഷ്ടങ്ങളും ഞങ്ങള്‍ നേരിട്ടിട്ടുണ്ട്.- രാഹുല്‍ പറഞ്ഞു.

ജനുവരി 23നാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി നിയമിതയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

content highlights: rahul gandhi on priyanka gandhi's entry into active politics, congress, priyanka gandhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented