രാഹുല്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചേക്കില്ല; ഭാരത് ജോഡോ യാത്രക്കിടെ ഡല്‍ഹിക്കു പോകില്ലെന്ന് സൂചന


രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡല്‍ഹി: അടുത്തമാസം നടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചേക്കില്ല. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയില്‍നിന്ന് അദ്ദേഹം ഡല്‍ഹിയ്ക്ക് പോകില്ല. തമിഴ്‌നാട്ടില്‍നിന്ന് ആരംഭിച്ച് ഇപ്പോള്‍ കേരളത്തിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 29-നാണ് കര്‍ണാടകയില്‍ പ്രവേശിക്കുക.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ മുപ്പതാണ്. ഒക്ടോബര്‍ 17-നാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.

ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അദ്ദേഹത്തെ സോണിയ, ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. തീര്‍ത്തും സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വേണുഗോപാലിനെ സോണിയ വിളിപ്പിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.

തിരുവനന്തപുരത്തുനിന്നുള്ള എം.പിയും കോണ്‍ഗ്രസില്‍ സമൂല പരിഷ്‌കരണം ആവശ്യപ്പെടുന്ന നേതാക്കളുടെ കൂട്ടായ്മയിലെ അംഗവുമായ ശശി തരൂരിന് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ തിങ്കളാഴ്ച സോണിയാ ഗാന്ധി അനുമതി നല്‍കിയിരുന്നു.

Content Highlights: rahul gandhi not likely to contest for the post of aicc president


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented