രാഹുൽ ഗാന്ധി |ഫോട്ടോ:ANI
അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്നുവിധിച്ചത് സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.
2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ മോദി പരാമര്‍ശത്തില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് രാഹുലിനെ കുറ്റക്കാരനായി കണ്ടെത്തിയതും രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതും. ഈ വിധി സേറ്റ ചെയ്യണമെന്നാവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും രാഹുലിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് രാഹുല്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കീഴ്ക്കോടതി രണ്ടുവര്‍ഷം തടവു വിധിച്ചതോടെ രാഹുലിന്റെ വയനാട് ലോക്സഭാംഗത്വം നഷ്ടമായിരുന്നു. കുറ്റക്കാരനായി കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയിട്ടുണ്ടെങ്കിലും അപ്പീല്‍ തീര്‍പ്പാക്കുംവരെ സെഷന്‍സ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഹൈക്കോടതിയില്‍ സിംഗിള്‍ ബെഞ്ചാകും രാഹുലിന്റെ റിവിഷന്‍ ഹര്‍ജി പരിഗണിക്കുക.
Content Highlights: Rahul Gandhi Moves Gujarat High Court Seeking Stay On Conviction In Defamation Case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..