ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം വ്യക്തമാക്കുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായ സംഭവത്തില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി. രാജ്യത്ത് വൈകാരികമായ എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സുപ്രധാന ഫയലുകള്‍ കാണാതെയാവുന്നുവെന്ന് രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
മല്ല്യ, റഫാല്‍, നീരവ് മോഡി, മെഹുല്‍ ചോക്സി.. കാണാതായ ഫയലുകളില്‍ ഇപ്പോള്‍ ചൈനീസ് കടന്നുകയറ്റത്തിന്റെ ഫയലുകളും ഉള്‍പ്പെടുന്നു. ഇത് അപകടമല്ല, മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയുടെ പരീക്ഷണങ്ങളാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മേയ് മാസത്തില്‍ ചൈനീസ് സേന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറിയെന്നു വ്യക്തമാക്കുന്ന രേഖ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കടന്നുകയറ്റം വ്യക്തമാക്കി ആദ്യമായാണ് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ പുറത്തിറങ്ങുന്നത്. എന്നാല്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലെ ചൈനീസ് കടന്നുകയറ്റം എന്ന തലക്കെട്ടില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച രേഖ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..