അശോക് ഗഹലോത്, രാഹുൽ ഗാന്ധി, സച്ചിൻ പൈലറ്റ് | Photo: PTI
ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അശോക് ഗഹ്‌ലോത്-സച്ചിന്‍ പൈലറ്റ് പോര് അവസാനിച്ചേക്കുമെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച, രാഹുല്‍ ഇരുനേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ സച്ചിനും ഗഹലോതും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശുഭവാര്‍ത്ത ഉടന്‍ വരുമെന്ന് രാഹുല്‍ പ്രതികരിച്ചു.
അടുത്തകൊല്ലമാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇരുനേതാക്കന്മാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്.
നിലവില്‍ രാജസ്ഥാനിലൂടെയാണ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര നടക്കുന്നത്. ആള്‍വാറില്‍ വെച്ചാണ് സച്ചിനും ഗഹലോതുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അരമണിക്കൂറായിരുന്നു കൂടിക്കാഴ്ചയുടെ ദൈര്‍ഘ്യം.
Content Highlights: rahul gandhi meets sachin pilot and ashok gehlot
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..