കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ മത്സരിച്ചേക്കും; മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും


അനൂപ് ദാസ്| മാതൃഭൂമി ന്യൂസ്

രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യത തെളിയുന്നു. ബദല്‍ സാധ്യതകള്‍ തേടിയിട്ടും പ്രതിസന്ധി മറികടക്കാന്‍ കഴിയാത്തതോടെയാണ് രാഹുലിലേയ്ക്ക് വീണ്ടും ചര്‍ച്ചകള്‍ എത്തുന്നത്. വിദേശത്തുനിന്ന് ശനിയാഴ്ച തിരിച്ചെത്തുന്ന രാഹുലുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്തിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിക്കാം എന്നായിരുന്നു ഗാന്ധികുടുംബത്തിന്റെ ആലോചന. എന്നാല്‍ ഗെഹലോത് ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചത് അംഗീകരിക്കാന്‍ നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ടായി. മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കുകയോ വേണമെന്നത് അടക്കമുള്ള ഗെഹലോത്തിന്റെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ അത് രാജസ്ഥാനിലെ പാര്‍ട്ടിയില്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ജി-23 ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ശശി തരൂരോ, മനീഷ് തിവാരിയോ മത്സരിക്കും. രാജ്യത്തെ പല ഭാഗത്തുനിന്നും തരൂരിന് പിന്തുണ ലഭിക്കുന്നുണ്ട്. ഒപ്പം, വോട്ടര്‍ പട്ടിക സംബന്ധിച്ച സംശയങ്ങളും ഉയരുന്നു. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ താന്‍ രംഗത്തുണ്ടാവില്ലെന്ന സൂചന നേരത്തേതന്നെ തരൂര്‍ നല്‍കിയിരുന്നു.

മാത്രമല്ല, ചുരുക്കംചില മുതിര്‍ന്ന നേതാക്കളൊഴിച്ച് രാജ്യത്താകെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രാഹുല്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷനാകുന്നതിനോട് യോജിപ്പാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ മത്സരിക്കുക എന്നത് മാത്രമാണ് പരിഹാരമെന്ന് ഗാന്ധികുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ കരുതുന്നു. ഇതാണ് രാഹുലിനെ ബോധ്യപ്പെടുത്തി മത്സര രംഗത്ത് എത്തിക്കാനുള്ള ഇപ്പോഴത്തെ സജീവശ്രമത്തിന് കാരണം.

സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കും മുത്തശ്ശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനുമായി വിദേശത്തുപോയ രാഹുലിനോട് മത്സരത്തിന്റെ കാര്യം നേതാക്കള്‍ സംസാരിച്ചു. നാളെ ഡല്‍ഹി രാം ലീല മൈതാനിയില്‍ വിലക്കയറ്റത്തിനെതിരെ നടക്കുന്ന മഹാറാലിയില്‍ രാഹുല്‍ സംസാരിക്കും. അതിന് ശേഷം രാഹുലുമായി നേതാക്കള്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിശദമായി ചർച്ചചെയ്യുമെന്നാണ് വിവരം.

Content Highlights: rahul gandhi likely to contest for the post of aicc presidentship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented