'പരാജയപ്പെട്ട മിസൈല്‍ കോണ്‍ഗ്രസ് വീണ്ടും വിക്ഷേപിക്കുന്നു';രാഹുലിനെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി


രാഹുൽ ഗാന്ധി, ബസവരാജ് ബൊമ്മെ | Photo : ANI, PTI

ബെംഗളൂരു:ഒരിക്കല്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധിയെ പുനരവതരിപ്പിക്കുന്നതിനാണ് ഭാരത് ജോഡോയിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. രാഹുല്‍ ഒരു പരാജയപ്പെട്ട മിസൈലാണെന്നും അദ്ദേഹം പരിഹസിച്ചു.

ഭാരത് ജോഡോ യാത്ര കര്‍ണാടകത്തിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇത്തരമൊരു യാത്രയുടെ ഉദ്ദേശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ വളരുകയാണ്. ജി-7 രാജ്യങ്ങള്‍പോലും സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ രാജ്യം വളര്‍ച്ചയുടെ പാതയിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനൊരു യാത്രയ്ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൊമ്മെ നയിക്കുന്ന ജനസങ്കല്‍പയാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 150 സീറ്റുകളില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.


Content Highlights: Rahul Gandhi, failed missile , Bassavaraj Bomma, Bharat jodo yatra, congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented