അമിത് ഷാ | Photo: ANI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഹങ്കാരിയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. എം.പിയായി തുടരാന്‍ ആഗ്രഹിക്കുന്ന രാഹുല്‍, സൂറത്ത് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്തത് അഹങ്കാരം കൊണ്ടാണെന്നും അമിത് ഷാ ആരോപിച്ചു.
കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയല്ല രാഹുല്‍ ഗാന്ധി. അതിനെ ഇത്രയ്ക്ക് സംഭവമാക്കേണ്ടതില്ലെന്നും കരയേണ്ടതില്ലെന്നും ഷാ പറഞ്ഞു.
'തന്റെ ശിക്ഷാവിധിയില്‍ സ്റ്റേ എടുക്കാന്‍ അദ്ദേഹം അപ്പീല്‍ നല്‍കിയിട്ടില്ല. ഇത് എന്ത് തരം അഹങ്കാരമാണ്? നിങ്ങള്‍ക്ക് എം.പിയായി തുടരാന്‍ താല്‍പര്യമുണ്ട്, പക്ഷേ കോടതിയില്‍ പോകില്ല. ഇത്തരം അഹങ്കാരം എവിടെനിന്നാണ് വരുന്നത്. ഈ മാന്യദേഹം അയോഗ്യനാക്കപ്പെട്ട ആദ്യത്തെ ആളൊന്നുമല്ല. വളരെ വലിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതും കൂടുതല്‍ അനുഭവപരിചയമുള്ളതുമായ രാഷ്ട്രീയക്കാര്‍ക്ക് ഈ വ്യവസ്ഥ കാരണം അവരുടെ അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്' -ന്യൂസ് 18 'റൈസിങ് ഇന്ത്യ' പരിപാടിയില്‍ സംസാരിക്കവേ അമിത് ഷാ പറഞ്ഞു.
ലാലു പ്രസാദ് യാദവ്, ജെ.ജയലളിത തുടങ്ങി രാഹുല്‍ ഗാന്ധിയെക്കാള്‍ മികച്ച അനുഭവപരിചയമുള്ള നിരവധിപേര്‍ക്ക് നിയമസഭ, ലോക്‌സഭ അംഗത്വങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഒരുപക്ഷേ അദ്ദേഹത്തിന് സഹായകമാകുമായിരുന്ന ഓര്‍ഡിനന്‍സ് മുമ്പ് വലിച്ചുകീറിയത് രാഹുല്‍ തന്നെയല്ലെ എന്നും അമിത് ഷാ ചോദിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അതില്‍ തിടുക്കം കാണിച്ചിട്ടില്ലെന്നും സ്വാഭാവിക പ്രക്രിയ ആണെന്നും അദ്ദേഹം മറുപടി നല്‍കി.
Content Highlights: Rahul Gandhi has not filed appeal but wants to continue as MP-amit shah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..