രാഹുൽ ഗാന്ധി | Photo : ANI
പട്‌ന: താടി വളര്‍ത്തിയതുകൊണ്ട് ഒരാള്‍ക്കും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി ബിഹാര്‍ പ്രസിഡന്റ് സമ്രാട്ട് ചൗധരി. രാഹുൽ ഗാന്ധിയെ ഭീകരവാദ സംഘടനയായ അല്‍ ഖായിദയുടെ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദനോട് ഉപമിച്ചായിരുന്നു ബിജെപി നേതാവിന്‍റെ പ്രസ്താവന.
ഒസാമ ബിന്‍ ലാദനെപ്പോലെ താടി നീട്ടിവളര്‍ത്തുകയാണ് രാഹുല്‍ ഗാന്ധിയെന്നും നരേന്ദ്ര മോദിയെപ്പോലെ താനും പ്രധാനമന്ത്രിയായി മാറുമെന്നാണ് രാഹുല്‍ കരുതുന്നതെന്നും സമ്രാട്ട് ചൗധരി പറഞ്ഞു. ബിഹാറിലെ അരരിയയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചൗധരി.
ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി താടി വളര്‍ത്തിയിരുന്നു. പദയാത്ര പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ താടി നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷം മാസങ്ങള്‍ പിന്നിടുമ്പോഴാണ് ചൗധരിയുടെ പരിഹാസം.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേയും ചൗധരി പരിഹസിച്ചു. രാജ്യത്തെല്ലായിടത്തും സഞ്ചരിക്കുകയും താനാണ് പ്രധാനമന്ത്രിയെന്ന് എല്ലാവരോടും പറയുകയും ചെയ്യുകയാണ് നിതീഷ് കുമാറെന്നും ചൗധരി പറഞ്ഞു. നിതീഷിന്റെ മാനസികനില തകരാറിലാണെന്നും ഗജിനി എന്ന സിനിമയിലെ നായകന്റെ നിലയിലാണ് നിതീഷെന്നും ചൗധരി പറഞ്ഞു.
Content Highlights: Rahul Gandhi Grows Beard Like Osama Bin Laden, Bihar, BJP, Samrat Choudhary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..