രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ (ഫയൽ ചിത്രം) | Photo : ANI
ജയ്പുര്‍: ഭാരത് ജോഡോ യാത്രക്കിടെ വഴിയരികില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചവര്‍ക്ക് 'ഫ്ളൈയിങ് കിസ്' നല്കി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. റാലി കടന്നുപോകുന്നതിനിടെ മോദി.. മോദി .. എന്ന് ആര്‍ത്തുവിളിച്ച സംഘത്തിന് നേരെയാണ് രാഹുല്‍ ചിരിച്ചുകൊണ്ട് ചുംബനത്തിന്റെ ആംഗ്യംകാട്ടി നടന്നുനീങ്ങിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്ന് ജോഡോ യാത്ര രാജസ്ഥാനിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം.
അഗര്‍-മാള്‍വ ജില്ലയില്‍ ജോഡോ യാത്ര കടന്നുപോകുന്നതിനിടെയാണ് സംഭവം. മോദി ആരാധകരുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആദ്യം മോദി, മോദിയെന്ന് ആര്‍ത്തുവിളിക്കുന്നവര്‍ക്ക് നേരെ കൈവീശിക്കാണിച്ച ശേഷം ഒപ്പമുണ്ടായിരുന്ന അനുയായികളേയും കൈവീശിക്കാണിക്കാന്‍ രാഹുല്‍ പ്രേരിപ്പിച്ചു. ആര്‍പ്പുവിളികള്‍ ഉയര്‍ത്തുന്നവരേയും രാഹുല്‍ പ്രോത്സാഹിപ്പിച്ചു. പിന്നാലെ, ആര്‍ത്തുവിളിക്കുന്നവര്‍ക്ക് ഫ്ളൈയിങ് കിസ്സ് നല്കി രാഹുല്‍ നടന്നുനീങ്ങി.
'മോദിയ്ക്ക് ജയ് വിളിച്ചവരോട് രാഹുല്‍ എങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കുന്നതെന്ന് നോക്കൂ' എന്ന കുറിപ്പോടെയാണ് മാധ്യമപ്രവര്‍ത്തകനായ അരുണ്‍ കുമാര്‍ സിങ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Content Highlights: Rahul Gandhi, gives flying kiss, to crowd chanting 'Modi, Modi', Viral Video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..