ആ സംസാരം വഴിത്തിരിവായോ? കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത ചിത്രങ്ങളായി ആസാദും രാഹുലും


എസ്. അരുണ്‍ ശങ്കര്‍, മാതൃഭൂമി ന്യൂസ്

'ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടോ? രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കേള്‍ക്കാന്‍ തുടങ്ങിയോ? എന്തായിരിക്കും ഇരുവരും സംസാരിച്ചിട്ടുണ്ടാവുക?'

രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും കോൺഗ്രസിന്റെ ഗൗരവ് മാർച്ചിനിടെ | ഫയൽ ഫോട്ടോ - എ.വി മുകേഷ്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചിലെ ഒരു രംഗം വലിയ രാഷ്ട്രീയ ആകാംക്ഷ ഉയര്‍ത്തിയിരുന്നു. പാര്‍ട്ടി ആസ്ഥാനത്തുനിന്ന് ഗാന്ധി സ്മൃതിയിലേയ്ക്ക് നടത്തിയ ഗൗരവ് മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരോടൊപ്പം നേതാക്കളും പങ്കെടുത്തിരുന്നു. യാത്രയുടെ മുന്‍ നിരയില്‍ രാഹുല്‍ ഗാന്ധിയും. കുറച്ച് പിന്നിലായി പ്രിയങ്കാ ഗാന്ധിയും. ഇരുവരെയും പൊതിഞ്ഞ് കുറച്ച് നേതാക്കള്‍ ഒപ്പംകൂടി.

യാത്ര കുറച്ചുദുരം പിന്നിട്ടപ്പോഴാണ് ആ രംഗം കണ്ടത്. രാഹുല്‍ ഗാന്ധിക്കൊപ്പം ത്രിവര്‍ണ്ണ പതാക പിടിച്ച് ഒരാള്‍ നടന്നു നീങ്ങുന്നു. ഇരുവരും പരസ്പരം സംസാരിക്കുന്നുമുണ്ട്. അടുത്തെങ്ങും ആരുമില്ല. ഗുലാം നബി ആസാദായിരുന്നു അത്. കണ്ടപ്പോള്‍ വലിയ രാഷ്ട്രീയ കൗതുകം തോന്നി. ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടോ? രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കേള്‍ക്കാന്‍ തുടങ്ങിയോ? എന്തായിരിക്കും ഇരുവരും സംസാരിച്ചിട്ടുണ്ടാവുക? കൗതുകത്തിന് കുറവൊന്നും ഉണ്ടായില്ല. കൗതുകം കൂടിപ്പോയതുകൊണ്ട് കാമറാമാന്‍ എ.വി മുകേഷിനോട് ആ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് പറഞ്ഞു.

രാഹുല്‍ ഗാന്ധിയും ഗുലാം നബി ആസാദും കോണ്‍ഗ്രസിന്റെ ഗൗരവ് മാര്‍ച്ചിനിടെ | ഫയല്‍ ഫോട്ടോ - എ.വി മുകേഷ്

പക്ഷെ രാഷ്ട്രീയ ചിത്രങ്ങള്‍ ചില്ലിട്ട് വയ്ക്കാനുള്ളത് മാത്രമല്ല. ചില്ല് പൊടിയുന്നതുപോലെ തകരാന്‍ ഉള്ളത് കൂടിയാണല്ലോ. ആ ദൃശ്യം കണ്ട് രണ്ട് ദിവസത്തിനകം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുലാം നബി ആസാദ് ആദ്യ വെടി പൊട്ടിച്ചു. ജമ്മുകാശ്മിരിലെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജി. 11-ാം ദിവസം പാര്‍ട്ടിയില്‍നിന്നും രാജി. സ്വാതന്ത്ര്യ ദിനത്തിലെ മാര്‍ച്ചിനിടയിലെ ആ സംസാരം ഒരു വഴിത്തിരിവ് ആയിരുന്നോ? കൂട്ടി ചേര്‍ക്കാന്‍ കഴിയാത്ത ചിത്രമായി രാഹുലും ഗുലാം നബി ആസാദും രണ്ട് വഴിക്ക് നീങ്ങുമ്പോള്‍ മനസ്സിലെ ഫ്രെയിംമില്‍ ഉടയാതെ കിടക്കുന്നുണ്ട് ആ ചിത്രം.

Content Highlights: Rahul Gandhi Ghulam Nabi Azad Congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented