
മുംബൈ: ഭരണഘടനാ സംരക്ഷണത്തിലൂന്നി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉള്ളടക്കമില്ലാത്ത ഭരണഘടന വിതരണം ചെയ്തുവെന്ന ആരോപണവുമായി ബിജെപി. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.
കോണ്‍ഗ്രസ് വിതരണം ചെയ്ത, 'ഇന്ത്യന്‍ ഭരണഘടന' എന്ന് ആദ്യ പേജിലെഴുതിയ ഭരണഘനയില്‍ ആമുഖം ഒഴികെ ഉള്‍പേജുകളില്‍ മറ്റൊന്നും ഇല്ലെന്നാണ് ആരോപണം. മഹാരാഷ്ട്ര ബിജെപിയാണ് സമൂഹിക മാധ്യമങ്ങളില്‍ ഉളളടക്കമില്ലാത്ത ഭരണഘടനയുടെ വീഡിയോ പങ്കുവെച്ചത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ രാഹുലിനും കോണ്‍ഗ്രസിനുമെതിരെ ഭരണഘടനാ വിരുദ്ധ ചാപ്പ കുത്താനായി ബിജെപി ഈ വിഷയം തിരഞ്ഞെടുത്തിരിക്കുകയാണ് എന്നും ആരോപണമുണ്ട്.
പരിപാടിയില്‍ രാഹുല്‍ കൊണ്ടുവന്ന ഭരണഘടനയുടെ നിറവും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ചുവപ്പ് നിറമുള്ള ഭരണഘടനയുമായി രാഹുല്‍ എത്തിയത് അര്‍ബന്‍ നക്സലുകളോടും അരാചകവാദികളോടുമുള്ള രാഹുലിന്റെ ചായ്വിനെയാണ് സൂചിപ്പിക്കുന്നതെന്ന് മഹരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കുറ്റപ്പെടുത്തി.
Content Highlights: Empty Constitution Distributed at Rahul Gandhi`s Event: BJP
Published: 07 Nov 2024, 05:25 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented