ദിവ്യ സ്പന്ദന, രാഹുൽ ഗാന്ധി | ഫോട്ടോ: മാതൃഭൂമി, PTI
ബെംഗളൂരു: പിതാവിന്റെ മരണശേഷം മനസ്സില്‍ ആത്മഹത്യ ചിന്തകളുണ്ടായപ്പോള്‍ കൈത്താങ്ങയത് രാഹുല്‍ ഗാന്ധിയെന്ന് വെളിപ്പെടുത്തി മുന്‍ എം.പിയും കന്നട നടിയുമായ ദിവ്യ സ്പന്ദന. ഒരു കന്നട സ്വകാര്യ ചാനലില്‍ നടന്ന ടോക്ക് ഷോയ്ക്കിടെ ദിവ്യ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
'എന്റെ പിതാവിനെ നഷ്ടപെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാന്‍ പാര്‍ലമെന്റിലെത്തി. ഇവിടെ എല്ലാവരും എനിക്ക് അപരിചിതരായിരുന്നു. പാര്‍ലമെന്റിലെ നടപടികളെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു'- ദിവ്യ പറഞ്ഞു. പതുക്കെ കാര്യങ്ങള്‍ മനസ്സിലാക്കിയതായും തനിക്ക് ആത്മവിശ്വാസം നല്‍കിയത് മാണ്ഡ്യയിലെ ജനങ്ങളാണെന്നും അവര്‍ വ്യക്തമാക്കി.
പിതാവിന്റെ മരണശേഷമുണ്ടായ ആത്മഹത്യ ചിന്തയുണ്ടായപ്പോള്‍ രാഹുല്‍ വൈകാരികമായി പിന്തുണച്ചതായി ദിവ്യ പറഞ്ഞു. അമ്മയാണ് തന്നെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ചത്. അടുത്തത് തന്റെ പിതാവും രാഹുലുമാണെന്നും ദിവ്യ ചൂണ്ടിക്കാട്ടി.
2012-ലായിരുന്നു ദിവ്യ സ്പന്ദന യൂത്ത് കോണ്‍ഗ്രസില്‍ ചേരുന്നത്. 2013-ല്‍ മാണ്ഡ്യയില്‍ നിന്നും ലോക്‌സഭയിലെത്തി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവിയായി മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ദിവ്യ നിലവില്‍ തന്റെ സിനിമ നിര്‍മാണ കമ്പനിയുടെ തിരക്കുകളിലാണ്.
Content Highlights: Rahul gandhi emotionally helped me with my suicidal thoughts says divya spandana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..