രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രതിഷേധത്തിനിടെ | Photo: https://twitter.com/INCIndia/ https://www.instagram.com/incindia/
ന്യൂഡല്‍ഹി: അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് തൊഴിലില്ലായ്മ ജിഎസ്ടി എന്നിവയ്ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന് മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.
രാഹുല്‍ഗാന്ധിക്കൊപ്പം ശശി തരൂര്‍ എംപി, ഹൈബി ഈഡന് എന്നിവരടക്കമുള്ള എം.പിമാരും നേതാക്കളും അറസ്റ്റ്വരിച്ചു. കറുപ്പ് വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സമാധാനമപരമായി പ്രതിഷേധം സംഘടിപ്പിച്ച എം.പിമാരെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ചിലരെ മര്‍ദിച്ചുവെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രതിഷേധത്തിനിടെ മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെയടക്കം വലിച്ചിഴച്ച് കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്.
പാർട്ടി ഹെഡ് ക്വാട്ടേഴ്സിന് മുമ്പിൽ പ്രതിഷേധിച്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കറുപ്പണിഞ്ഞ് ഡൽഹിയിലെ പാർട്ടി ഹെഡ് ക്വാട്ടേഴ്സിന് മുമ്പിലായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം. പോലീസിന്റെ ബാരിക്കേഡ് ചാടിക്കടക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ വീഡിയോയും പുറത്തുവന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. ഏകാധിപത്യത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം ജയിലിലടക്കുകയും മര്‍ദിക്കുകയുമാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. ജനാധിപത്യത്തിന്റെ മരണം നടന്നുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി പടിപടിയായി ഉര്‍ത്തിക്കൊണ്ടുവന്നതെല്ലാം കണ്മുന്നില് തകര്‍ന്ന് പോവുന്നത് നമ്മള് കണ്ടുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഡല്‍ഹിയിലെ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന തലങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍മാരുടെ വസതികള്‍ ഘരാവോ ചെയ്യാനാണ് ആഹ്വാനം. മണ്ഡലം, ബ്ലോക്ക്, ജില്ലാ തലങ്ങളിലും സമരം സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..