നോട്ട് നിരോധനത്തിന്റെ ഫയല്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞേനെ- രാഹുല്‍ ഗാന്ധി


താങ്കളായിരുന്നുവെങ്കില്‍ നോട്ട് നിരോധനം എങ്ങനെ നടപ്പാക്കിയേനെ എന്നായിരുന്നു സദസ്സിലുള്ള ഒരാള്‍ രാഹുലിനോട് ചോദിച്ചത്.

ന്യൂഡല്‍ഹി: നോട്ട് നിരോധനം എന്നെഴുതിയ ഫയല്‍ ആരെങ്കിലും തന്റെ അടുത്തുകൊണ്ടുവന്നിരുന്നെങ്കില്‍ അത് ചവറ്റുകൊട്ടയില്‍ എറിഞ്ഞേനെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. താങ്കളായിരുന്നുവെങ്കില്‍ നോട്ട് നിരോധനം എങ്ങനെ നടപ്പാക്കിയേനെ എന്നായിരുന്നു സദസ്സിലുള്ള ഒരാള്‍ രാഹുലിനോട് ചോദിച്ചത്.

അതിനോടുള്ള രാഹുലിന്റെ മറുപടി ഇങ്ങനെ- ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ആരെങ്കിലും നോട്ട് നിരോധനം എന്നെഴുതിയ ഫയല്‍ കൊണ്ടുവന്നിരുന്നെങ്കില്‍ അത് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞേനെ.

വാതിലിലൂടെ ചവറ്റുകൂനയിലേക്ക് എറിഞ്ഞേനെ. കാരണം നോട്ട് നിരോധനത്തെ അങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു

രാഹുലിന്റെ മറുപടിയുടെ വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented