രാഹുൽഗാന്ധി ഡൽഹി യൂണിവേഴ്‌സിറ്റി സന്ദർശിച്ചപ്പോൾ | Photo: PTI
ന്യൂഡല്‍ഹി: അനുമതിയില്ലാതെ കാമ്പസ് സന്ദർശിക്കരുതെന്ന് കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ ഡൽഹി യൂണിവേഴ്സിറ്റി. യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നീക്കം. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അദ്ദേഹത്തിന് നോട്ടീസ് നല്‍കുമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ വികാസ് ഗുപ്ത അറിയിച്ചു.
ഇത്തരത്തിലുള്ള സന്ദര്‍ശനം വിദ്യാര്‍ഥികളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും കൂടിക്കാഴ്ചകള്‍ക്ക് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടെന്നും സര്‍വകലാശാല രാഹുലിനെ അറിയിക്കും. രാഹുലിന്റേത് അനധികൃത സന്ദര്‍ശനമായിരുന്നു. രാഹുല്‍ 'തള്ളിക്കയറി'വന്നപ്പോള്‍ വിദ്യാര്‍ഥികളില്‍ പലരും ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. ക്യാമ്പസില്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ഗാന്ധി ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് മെന്‍സ് ഹോസ്റ്റല്‍ സന്ദര്‍ശിച്ചത്. ഇതിനെതിരെ സര്‍വകലാശാല കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സന്ദര്‍ശനം നിരവധി അന്തേവാസികളുടെ ഉച്ചഭക്ഷണം തടസ്സപ്പെടുത്തിയെന്നും ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയെന്നും സര്‍വകലാശാല അറിയിച്ചു. പെട്ടെന്നുണ്ടായ ഈ സംഭവം നിരവധി അന്തേവാസികള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനെ തടസ്സപ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍വകലാശാല അധികൃതര്‍ സ്വീകരിക്കുമെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.
സര്‍വകലാശാലയുടെ നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐയും അധ്യാപക സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ടീച്ചേഴ്‌സ് കോണ്‍ഗ്രസും രംഗത്തെത്തി. സര്‍വകലാശാലയുടെ പ്രസ്താവന അനാവശ്യവിവാദമുണ്ടാക്കുന്നതാണെന്ന് ഐ.എന്‍.ടി.സി. നേരത്തേ അറിയിച്ചിരുന്നു. ബാഹ്യസമ്മര്‍ദ്ദം മൂലമാണ് നോട്ടീസ് നല്‍കാനുള്ള സര്‍വകലാശാലയുടെ നീക്കമെന്ന് എന്‍.എസ്.യു.ഐ. കുറ്റപ്പെടുത്തി.
Content Highlights: rahul gandhi delhi university pg hostel visit du to issue notice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..