-
ന്യൂഡൽഹി: കൃത്യസമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുത്തതിനാല്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മികച്ച നിലയിലെത്താന്‍ കഴിഞ്ഞുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ്സ് എംപി രാഹുല്‍ ഗാന്ധി രംഗത്ത്.
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിക്കാന്‍ 10 രാജ്യങ്ങളുടെ കോവിഡ് താരതമ്യ ഇന്‍ഫോഗ്രാഫിക് ആണ് രാഹുല്‍ ഗാന്ധി പങ്കുവെച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 53000 കേസുകള്‍ ഒറ്റദിവസം രേഖപ്പെടുത്തി ഇന്ത്യയാണ് മുന്നില്‍. ഈ കണക്കാണ് രാഹുല്‍ പങ്കുവെച്ചത്. 38000ത്തില്‍ അധികം പേരാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 18 ലക്ഷം കടന്നു. നിലവില്‍ 5.8 ലക്ഷം കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്താണെന്ന് ജൂലൈ 28 നാണ് പ്രധാനമന്ത്രി പറഞ്ഞത്. ആ സമയം 45000 കേസുകളാണ് ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ജൂലൈ 30 മുതല്‍ പ്രതിദിന കണക്ക് 50,000 കടന്നു.
ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യയിലെ കേസുകളിലുണ്ടായ വര്‍ധന ഗ്രാഫിക്സിലൂടെ ചൂണ്ടിക്കാണിച്ച് ഇന്ത്യയുടെ ലോക്ക്ഡൗണ്‍ പരാജയമായിരുന്നെന്ന് രാഹുല്‍ ഗാന്ധി ജൂണ്‍ ആദ്യം ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം ഓഗസ്റ്റ് 10ഓടെ 20 ലക്ഷം കടക്കുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ മാസം മുന്നറിയിപ്പു നൽകിയിരുന്നു. നിലവിൽ 18 ലക്ഷം കേസുകൾ കടന്നതിനാൽ രാഹുലിന്റെ പ്രവചനം യാഥാർഥ്യമാവുമെന്ന് വേണം കരുതാൻ.
content highlights: Rahul Gandhi criticises PM's "Right Decisions, Right Time on Covid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..