'ഇന്ത്യയിലെ പ്രതിപക്ഷ ശബ്ദം ഇനി തടയില്ലെന്ന് പ്രതീക്ഷിക്കുന്നു';ഇലോന്‍ മസ്‌കിനെ അഭിനന്ദിച്ച് രാഹുല്‍


ഇലോൻ മസ്‌ക്, രാഹുൽ ഗാന്ധി |ഫോട്ടോ:ANI,AFP

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത അമേരിക്കന്‍ വ്യവസായി ഇലോന്‍ മസ്‌കിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ സമ്മര്‍ദം മൂലം ഇന്ത്യയിലെ പ്രതിപക്ഷ ശബ്ദം ട്വിറ്റര്‍ ഇനി തടയില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

'ട്വിറ്റര്‍ ഇനി കൂടുതല്‍ കാര്യക്ഷമമായി വസ്തുതാ പരിശോധന (ഫാക്ട് ചെക്ക്) നടത്തുമെന്നും വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ സമ്മര്‍ദം മൂലം ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ശബ്ദം ഇനി തടയില്ലെന്നും പ്രതീക്ഷിക്കുന്നു' രാഹുല്‍ തന്റെ ട്വീറ്റില്‍ വ്യക്തമാക്കി.



ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗര്‍വാള്‍ അടക്കമുള്ള കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു.

ഫോളോവേഴ്‌സിന്റെ എണ്ണം കുറച്ച് ട്വിറ്റര്‍ തന്റെ അക്കൗണ്ടില്‍ കൃത്രിമം കാണിച്ചുവെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപണമുയര്‍ത്തിയിരുന്നു. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി രാഹുല്‍ പരാഗ് അഗര്‍വാളിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്വിറ്റര്‍ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്.

Content Highlights: Rahul Gandhi congratulates Elon Musk


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented