230 പേര്‍ക്ക് താമസത്തിന് അറുപത് കണ്ടെയ്‌നറുകള്‍; തെരുവുകളെ ആവേശംകൊള്ളിച്ച് രാഹുലിന്റെ പദയാത്ര


അനൂപ് ദാസ്/ മാതൃഭൂമി ന്യൂസ്

ഭാരത് ജോഡോ യാത്രയിൽ നിന്ന്

ന്യൂ ഡല്‍ഹി: 'ഭാരത് ജോഡോ യാത്ര' നയിച്ച് ഇന്ത്യന്‍ ജനതയെ തൊട്ടറിയുന്നു രാഹുല്‍ ഗാന്ധി. കന്യാകുമാരിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച യാത്ര തമിഴ്നാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളെ കണ്ടും അവരോട് സംവദിച്ചും അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയും അടിസ്ഥാന ജനതയുടെ പ്രശ്നം മനസ്സിലാക്കിയുമാണ് നടത്തം. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച് രാത്രി വൈകുവോളം നടക്കുന്നുണ്ട് പദയാത്രികര്‍. ദിവസവും ഇരുപത് കിലോ മീറ്ററോളമാണ് യാത്ര. ദേശീയ പതാകയുമേന്തി നൂറ് കണക്കിന് പേര്‍ യാത്രയുടെ ഭാഗമാകുന്നു.

ഭാരത് ജോഡോ യാത്രയിലെ അംഗങ്ങളുടെ താമസമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വെയിലും മഴയും മഞ്ഞുമെല്ലാം താണ്ടിയുള്ള യാത്ര ഓരോ ദിവസവും പൂര്‍ത്തിയാകുമ്പോഴേക്കും ഇരുള് മൂടിയിട്ടുണ്ടാകും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 119 സ്ഥിരം യാത്രികര്‍. അതിഥി യാത്രികരായി വേറെയും ചിലര്‍. യാത്രയില്‍ പങ്കെടുക്കുന്ന ബാക്കിയെല്ലാവരും അതത് പ്രദേശങ്ങളിലുള്ളവരാണ്. അവര്‍ക്ക് താമസം വേണ്ട. എന്നാല്‍ സ്ഥിരയാത്രികരും മറ്റുമായി 230 പേര്‍ക്ക് എല്ലാ ദിവസവും താമസിക്കാന്‍ കോണ്‍ഗ്രസ് തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്.

താല്‍കാലിക താവളങ്ങള്‍ ഇതിനായി തയ്യാര്‍. ട്രക്കുകളില്‍ ഒരുക്കിയ കണ്ടെയ്‌നറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ സ്ഥിരയാത്രികര്‍ രാത്രി താമസിക്കുന്നത്. 12 കിടക്കകള്‍ മുതല്‍ ഒരു കിടക്ക വരെയുള്ള കണ്ടെയ്‌നറുകള്‍. ട്രെയിനിലെ ബര്‍ത്തുകള്‍ക്ക് സമാനമായ സംവിധാനം. ശുചിമുറികളും ഇത്തരം കണ്ടെയ്‌നറുകളില്‍ തന്നെ.

ആകെ അറുപത് കണ്ടെയ്‌നറുകളുണ്ട്. യാത്രയോടൊപ്പം കശ്മീര്‍വരെ ഈ കണ്ടെയ്‌നറുകളും സഞ്ചരിക്കും. ഓരോ ദിവസവും രാത്രി ക്യാമ്പ് ചെയ്യുന്ന സ്ഥലത്ത് രണ്ട് ഏക്കറോളം ഇടം ഈ കണ്ടൈനറുകള്‍ക്കായി മാറ്റിവയ്ക്കും. ഭക്ഷണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കി നല്‍കും.

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ തെരുവീഥികളിലൂടെ നടന്ന ശേഷം രാത്രി നക്ഷത്ര ഹോട്ടലുകളിലല്ല താമസിക്കുന്നത്, പ്രവര്‍ത്തകര്‍ക്കൊപ്പം അവര്‍ക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങളിലാണ് എന്ന് സാരം. ഭാരത് ജോഡോ യാത്രയ്ക്കെതിരെ ബിജെപി ഉന്നയിക്കാന്‍ സാധ്യതയുള്ള ആരോപണങ്ങളെ മുന്‍കൂട്ടിക്കണ്ടുതന്നെയാണ് നടത്തം.

12 സംസ്ഥാനങ്ങളിലൂടെ, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് 2023 ജനുവരി 23-ന് ഭാരത് ജോഡോ യാത്ര കശ്മീരില്‍ സമാപിക്കും. അപ്പോഴേക്കും പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ വരും. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും നടക്കും. ഈ രണ്ട് കാര്യങ്ങളും പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകം തന്നെ.

ഗുജറാത്തില്‍ കോണ്‍ഗ്രസ് വര്‍ഷങ്ങളായി പ്രതിപക്ഷത്താണെങ്കിലും അവിടെ ആം ആദ്മി പാര്‍ട്ടി ശക്തിപ്രകടനത്തിന് ശ്രമിക്കുന്നുണ്ട്. ഹിമാചലിലും സമാന ഭീഷണിയുണ്ട്. ആംആദ്മിയല്ല കോണ്‍ഗ്രസ് തന്നെയാണ് പ്രതിപക്ഷ ശബ്ദം എന്ന് ഉറപ്പിക്കാന്‍ ഇവിടങ്ങളില്‍ മികച്ച ഇടപെടല്‍ സാധ്യമാകണം. ഇതിനെല്ലാമപ്പുറം ജനങ്ങളെ ചേര്‍ത്തുനിര്‍ത്തണം. അതിനായി സജീവ ശ്രമമാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. വിദ്യാര്‍ത്ഥികളും യുവജനങ്ങളും തൊഴിലാളികളും സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാമായി ചര്‍ച്ചനടത്താനും പ്രധാന ഇടങ്ങളില്‍ മരം നടാനും ജനങ്ങളുമായി സംവദിക്കാനും രാഹുല്‍ ഗാന്ധി തയ്യാറാകുന്നുണ്ട്.

Content Highlights: rahul gandhi bharat jodo yatra 230 padyatris to spend nights in 60 containers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented