ഒരുമാസത്തിനകം ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് രാഹുലിന് നോട്ടീസ്


1 min read
Read later
Print
Share

രാഹുൽ ഗാന്ധി | Photo: PTI

ന്യൂഡല്‍ഹി: ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് ഒഴിയണമെന്ന് രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം. ലോക്‌സഭാ ഹൗസിങ് കമ്മിറ്റി ഇതുസംബന്ധിച്ച നോട്ടീസ് രാഹുലിന് കൈമാറി. ഏപ്രില്‍ 22-ന് മുന്‍പ് ബംഗ്ലാവ് ഒഴിയണമെന്നാണ് നിര്‍ദേശം.

2004-ല്‍ ലോക്‌സഭാംഗമായതു മുതല്‍ തുഗ്ലക്ക് ലെയിന്‍ 12-ലെ ഈ ബംഗ്ലാവ് ഉപയോഗിച്ചുവരുകയായിരുന്നു രാഹുല്‍ ഗാന്ധി. എംപി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കിയ നടപടിയെ തുടർന്നാണ് ഇപ്പോൾ ബംഗ്ലാവ് ഒഴിയാൻ നിർദേശിച്ചിരിക്കുന്നത്.

2019-ല്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയായിരുന്നു. അപ്പീല്‍ നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു.

Content Highlights: rahul gandhi asked to vacate government bungalow before april 22 after lok sabha disqualification

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sakshi Malik, Vinesh Phogat, Bajrang Puniya

1 min

മെഡലുകള്‍ ഗംഗയിലെറിയും, ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരം; സമരം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

May 30, 2023


Officer Pumped Out Water For 3 Days

1 min

ഫോണ്‍ വീണ്ടെടുക്കാന്‍ സംഭരണി വറ്റിച്ചു; 21 ലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ തുക ഈടാക്കാന്‍ ഉത്തരവ്‌

May 30, 2023


wrestlers protest

2 min

ഗുസ്തി താരങ്ങളുടെ സമരപ്പന്തല്‍ പൊളിച്ചു; അഹങ്കാരിയായ രാജാവ് അടിച്ചമര്‍ത്തല്‍ തുടങ്ങിയെന്ന്‌ രാഹുല്‍

May 28, 2023

Most Commented