ന്യൂഡല്‍ഹി: ജൂണ്‍ 15-ന് ഗാല്‍വന്‍ താഴ് വരയിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

'മോദിജിയുടെ ഭരണകാലത്ത് ഭാരതമാതാവിന്റെ പുണ്യഭൂമി ചൈന കയ്യേറാന്‍ മാത്രം എന്താണ് സംഭവിച്ചത്?' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ ചോദ്യം. 

ജൂണ്‍ 15-നുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തുടര്‍ന്ന് കമാന്‍ഡര്‍ തലത്തിലും പ്രത്യേക പ്രതിനിധി തലത്തിലും പലഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സേനാപിന്‍മാറ്റത്തിന് ചൈന തയ്യാറായത്. 

അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരെ തുടര്‍ച്ചയായി രാഹുല്‍ഗാന്ധി ആരോപണങ്ങള്‍ ഉന്നിയിച്ചിരുന്നു. 1962-ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്തുണ്ടായ ഇന്ത്യ-ചൈന യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ബിജെപി ഇതിനെ പ്രതിരോധിച്ചിരുന്നത്. 

Content Highlights:Rahul Gandhi again targets PM Modi over India- China face off