ഗുജറാത്ത് സെഷൻസ് കോടതി, രാഹുൽ ഗാന്ധി |ഫോട്ടോ:PTI,ANI
ന്യൂഡല്‍ഹി: അയോഗ്യനാക്കപ്പെടുന്നതും, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതും കാരണം ഉണ്ടാകുന്ന നഷ്ടം എന്താണെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ലെന്ന് സൂറത്ത് സെഷന്‍സ് കോടതി. എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമല്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍.പി മോഗെര പറഞ്ഞു. അപകീര്‍ത്തി പരാമര്‍ശ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ പരാമര്‍ശം.
27 പേജുകളുള്ള ഉത്തരവാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍.പി മോഗെര പുറത്തിറക്കിയത്.. രാഹുല്‍ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കില്‍ ലോക്‌സഭാ അംഗത്വം അയോഗ്യമാക്കപ്പെടുമെന്നും, വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരെഞ്ഞടുപ്പ് അനിവാര്യമാകുമെന്നും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സെഷന്‍സ് ജഡ്ജി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി സാധാരണ വ്യക്തിയല്ല. എം.പിയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ്. രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഉണ്ടാകുന്ന പരാമര്‍ശങ്ങള്‍ക്ക് സാധാരണക്കാരില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധിക്കും. ഉയര്‍ന്ന തലത്തില്‍ ഉള്ള ധാര്‍മികതയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: Rahul could not prove loss due to disqualification-Surat Sessions Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..