ന്യൂഡല്‍ഹി: ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന ആരോപണത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

മോദി ഇതേക്കുറിച്ച് സംസാരിക്കില്ലെന്നും മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ ആരോപിച്ചു.  

ജെയ് ഷായ്ക്കെതിരെ വാര്‍ത്ത നല്‍കുന്നതില്‍നിന്ന് 'ദി വയറി'ന് വിലക്ക് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച വാര്‍ത്ത അടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.

मित्रों, शाह-जादे के बारे में ना बोलूंगा, ना बोलने दूंगाhttps://t.co/y9QlHFHFHS