ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ചടങ്ങുകളുടെ ഭാഗമായി സര്‍വമത പ്രാര്‍ഥനയും (സർവ്വ ധർമ്മ പൂജ) നടന്നു. അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി മുഖ്യാതിഥിയായി. അഞ്ച് റഫാലുകള്‍ക്കും വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. റഫാല്‍, തേജസ്സ് വിമാനങ്ങളുടെ വ്യോമപ്രകടനവും നടന്നു

Rafale induction ceremony
റഫാൽ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായ ചടങ്ങിൽ പ്രതിരോധ മന്ത്രി
രാജ്നാഥ് സിങ് അടക്കമുള്ളവർ | Photo: ANI

ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റഫാല്‍ വ്യോമസേനയുടെ ഭാഗമായത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ജൂലായ് 27-നാണ് ഫ്രാന്‍സില്‍നിന്നാണ് ആദ്യ ബാച്ചില്‍പെട്ട വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. 

rafale
റഫാൽ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങിൽ നടന്ന സർവ്വ ധർമ്മ പൂജ | Photo: ANI

58,000 കോടി രൂപ ചെലവിട്ട് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറൊപ്പിട്ടുള്ളത്.

content highlights: Rafale induction ceremony at IAF airbase in Ambala