ഭാരത് ജോഡോ യാത്രയില്‍ രോഹിത് വെമുലയുടെ അമ്മ; പുതുധൈര്യം ലഭിച്ചുവെന്ന് രാഹുല്‍ 


രാഹുൽ ഗാന്ധിയും രാധിക വെമുലയും | Photo: https://twitter.com/RahulGandhi

ഹൈദരാബാദ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് രോഹിത്‌ വെമുലയുടെ അമ്മ രാധിക വെമുല. ഹൈദരാബാദിലെത്തിയപ്പോഴാണ് രാധികയും യാത്രയില്‍ പങ്കാളിയായത്. ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥിയായിരുന്ന രോഹിത് 2016-ലാണ് ജീവനൊടുക്കിയത്. രാധികയുമൊത്തുള്ള ചിത്രങ്ങള്‍ രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

സാമൂഹിക വിവേചനത്തിനും അനീതിയ്ക്കുമെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത് വെമുല, അത് അങ്ങനെ തന്നെ തുടരും. രോഹിത്തിന്റെ അമ്മയെ കണ്ടുമുട്ടിയതിന് പിന്നാലെ ഈ യാത്രയുടെ ലക്ഷ്യത്തിലേക്ക് നീങ്ങാനുള്ള പുതുധൈര്യവും മനസ്സിന് പുതുശക്തിയും ലഭിച്ചുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതിനെ കുറിച്ച് രാധിക വെമുലയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നടന്നു. ബി.ജെ.പി.-ആര്‍.എസ്.എസ്. ആക്രമണത്തില്‍നിന്ന് ഭരണഘടനയെ രക്ഷിക്കാനും രോഹിത്തിന് നീതി ലഭിക്കാനും രോഹിത് നിയമം പാസാക്കാനും ജുഡീഷ്യറിയുടെ ഉയര്‍ന്ന തലങ്ങളില്‍ ദളിതുകളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രാതിനിധ്യം വര്‍ധിപ്പിക്കാനും എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നീ കാര്യങ്ങള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു, രാധിക ട്വീറ്റ് ചെയ്തു.

ദളിതനായതില്‍ സര്‍വകലാശാല അധികൃതരില്‍നിന്ന് വിവേചനവും പീഡനവും നേരിടേണ്ടി വരുന്നുവെന്ന് ആരോപിച്ചാണ് 26-കാരനായ രോഹിത് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. ഇതിനു പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്നിരുന്നു.

Content Highlights: radhika vemula mothee of rohit vemula participates in rahul gandhi bharat jodo yatra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented