ന്യൂഡല്‍ഹി: ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ഇളയമകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് വിവാഹിതനായി. ഡല്‍ഹിയില്‍ താമസിക്കുന്ന റേച്ചല്‍ ഗോഡിഞ്ഞോയാണ് വധു. ദക്ഷിണ ഡല്‍ഹിയില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. റേച്ചല്‍ ഇനി രാജേശ്വരി യാദവ് എന്ന പേരില്‍ അറിയപ്പെടും.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യ ഡിംപിള്‍ യാദവും ചടങ്ങിനെത്തിയിരുന്നു.

tej
തേജസ്വി യാദവിന്റെ വിവാഹചടങ്ങില്‍ നിന്നുള്ള ദൃശ്യം |ഫോട്ടോ:https://twitter.com/NiAnjeet/

ഏഴ് വര്‍ഷത്തിലേറെയായി പരസ്പരം അറിയുന്നവരാണ് തേജസ്വിയും രാജേശ്വരിയും. 

തേജസ്വി യാദവിന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ നിന്ന്
തേജസ്വി യാദവിന്റെ വിവാഹചടങ്ങില്‍ നിന്നുള്ള ദൃശ്യം| Photo:https://twitter.com/patrakarswati

ലാലു പ്രസാദ് യാദവിന്റെ ഏറ്റവും ഇളയമകനായ തേജസ്വി യാദവിന് ഏഴ് സഹോദരിമാരും ഒരു സഹോദരനുമാണ് ഉള്ളത്. രാഘോപൂര്‍ സീറ്റില്‍ നിന്നുള്ള എം.എല്‍.എയാണ് തേജസ്വി. 2015 മുതല്‍ 2017 വരെ ബീഹാറിന്റെ ഉപമുഖ്യമന്ത്രിയും ആയിരുന്നു അദ്ദേഹം.