'മുകള്‍നിലയിലെത്താന്‍ എല്ലാവർക്കും കോണിപ്പടി ആവശ്യമില്ല'; വൈറലായി പെരുമ്പാമ്പിന്റെ വീഡിയോ


സ്റ്റെയര്‍കേസിനു വശത്തായുള്ള കൈവരി വഴി ഇഴഞ്ഞു കയറുന്ന പെരുമ്പാമ്പിനെ ദൃശ്യത്തില്‍ കാണാം

ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ സുശന്ത നന്ദ പങ്കുവെച്ച പെരുമ്പാമ്പിന്റെ വീഡിയോയിൽനിന്നുള്ള ദൃശ്യം | Photo: Screen Grab (Twitter: @susantananda3)

ന്യൂഡല്‍ഹി: അടുത്ത ദിവസങ്ങളിലായി പെരുമ്പാമ്പുകളുടെ പലവിധത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലായിരുന്നു. പെരുമ്പാമ്പിനെ വളര്‍ത്തുന്നവര്‍ മുതല്‍ സ്‌കൂള്‍ ബസിനുള്ളില്‍ നിന്ന് പിടിച്ചെടുത്ത പെരുമ്പാമ്പ് വരെ ഇത്തരത്തില്‍ ചർച്ചയില്‍ ഇടംനേടി. എന്നാല്‍, ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ്‌ ഉദ്യോഗസ്ഥന്‍ സുശന്ത നന്ദ പങ്കുവെച്ച ഒരു പെരുമ്പാമ്പിന്റെ വീഡിയോ ആണ്.

'ഒരാള്‍ക്ക് മുകളിലേക്ക് പോകാന്‍ എല്ലായ്‌പ്പോഴും കോണിപ്പടികള്‍ ആവശ്യമില്ലെ'ന്ന തലക്കെട്ടോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഒരു കെട്ടിടത്തിന്റെ സ്റ്റെയര്‍കേസിനു വശത്തായുള്ള കൈവരി വഴി ഇഴഞ്ഞു കയറുന്ന പെരുമ്പാമ്പിനെയാണ് ദൃശ്യത്തില്‍ കാണുന്നത്. വീഡിയോയ്ക്ക് വ്യത്യസ്ത പ്രതികരണങ്ങളാണ് ട്വിറ്ററില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോ എപ്പോഴെടുത്തതാണെന്നോ എവിടെനിന്നുള്ളതാണെന്നോ ഉള്ള വിവരങ്ങള്‍ സുശന്ത നന്ദ വ്യക്തമാക്കിയിട്ടില്ല.'ഇത്തരം ജീവികള്‍ക്ക് ഏറ്റവും ഉയരമുള്ള മരക്കൊമ്പിലടക്കം എവിടെയും കയറാം. കോണിപ്പടികള്‍ ഇറങ്ങിവരുമ്പോള്‍ പെട്ടെന്ന് ഈ പെരുമ്പാമ്പിനെ കാണുന്നതായി ഒന്ന് ആലോചിച്ചു നോക്കൂ, എന്റെ ഹൃദയം അപ്പോള്‍ തന്നെ പൊട്ടിത്തെറിച്ചു ഞാന്‍ മരിച്ചുപോകും', ഒരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തു. വീഡിയോ എടുത്ത ആളുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ചും കമെന്റുകളുണ്ട്.

Content Highlights: python, stair case, Susanta Nanda, viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented