ഹൈദരാബാദ്: തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ മകള്‍ എസ്.വാണി ദേവിയ്ക്ക് വിജയം. ഭരണകക്ഷിയായ ടിആര്‍എസ് സ്ഥാനാര്‍ഥിയായ വാണി ദേവി മഹാബുബ്‌നഗര്‍-രംഗറെഡ്ഡി-ഹൈദരാബാദ് ഗ്രാജുവേറ്റ്‌സ് മണ്ഡലത്തില്‍ നിന്നാണ് ഉപരിസഭയിലേക്കെത്തിയത്. നിലവില്‍ സിറ്റിങ് എംഎല്‍സിയായ ബിജെപി സ്ഥാനാര്‍ഥി എന്‍. രാമചന്ദര്‍ റാവുവിനെയാണ് അവര്‍ പരാജയപ്പെടുത്തി. 

Content Highlights: PV Narasimha Rao's Daughter S Vani Devi Defeats BJP Rival In Telangana MLC Polls