പുഷ്‌കർ സിങ് ധാമി| Photo:ANI
ദെഹ്റാദൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിങ് ധാമി തുടരും. ബി.ജെ.പിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ പരാജയപ്പെട്ട ധാമി മുഖ്യമന്ത്രിയായി തുടരുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ ഭൂരിഭാഗവും ധാമിയെ പിന്തുണച്ചതോടെ കേന്ദ്ര നേതൃത്വം ധാമിക്ക് തന്നെ അവസരം നല്‍കുകയായിരുന്നു.
മാര്‍ച്ച് 23-ന് ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ദെഹ്‌റാദൂണില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് ബി.ജെ.പി കേന്ദ്ര നിരീക്ഷകനായി പങ്കെടുത്തത്.
മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍.ബീരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് ബീരേന്‍ സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും ഇംഫാലില്‍ എത്തിയിരുന്നു. അഴിമതിയ്ക്കും മയക്കു മരുന്ന് കടത്തിനും കാലാപകാരികള്‍ക്കും എതിരായ ശക്തമായ ഇടപെടുകള്‍ പുതിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അധികാരം ഏറ്റെടുത്ത ശേഷം എന്‍.ബീരേന്‍ സിംഗ് പറഞ്ഞു.
മണിപ്പൂരിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പുതിയ മന്ത്രിസഭയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബീരേന്‍ സിങ്ങിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാനം വരെ ശ്രമം നടത്തിയ തൊന്‍ഗം ബിശ്വജിത്ത് സിങ്ങിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Pushkar Singh Dhami to continue as Uttarakhand Chief Minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..