പുഷ്കർ സിങ് ധാമി | Photo: facebook.com|pushkarsinghdhami.uk
ദെഹ്റാദൂണ്‍: പുഷ്കര്‍ സിങ് ധാമി ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി. സംസ്ഥാന ബിജെപി നേതൃത്വമാണ് പുതിയ മുഖ്യമന്ത്രിയായി പുഷ്കറിനെ തിരഞ്ഞെടുത്തത്.
പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് ധാമിയുടെ പേര് പ്രഖ്യാപിച്ചത്. യോഗത്തില്‍ ഉത്തരാഖണ്ഡിലെ 57 ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തു. ഖാതിമ നിയോജകമണ്ഡലത്തെയാണ് ധാമി പ്രതിനിധീകരിക്കുന്നത്.
തിരഥ് സിങ് റാവത്തിന്റെ രാജിയെ തുടര്‍ന്നാണ് ധാമി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. തിരഥ് സിങ് റാവത്ത് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത് നാലുമാസം മുമ്പാണ്. ഗ്രൂപ്പു വഴക്കുകളെത്തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി, മാര്‍ച്ച് 10-നാണ് തിരഥ് സിങ് റാവത്തിനെ ബി.ജെ.പി. കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയാക്കിയത്. നിയമസഭാംഗമല്ലാത്ത തിരഥിനെ ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പുനടത്തി എം.എല്‍.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
Content Highlights: Pushkar Singh Dhami to be Uttarakhand's new CM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..