400 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇനിയുണ്ടാവില്ല; ടാപ് വെള്ളത്തിലേക്ക് ചുവടു മാറി പുരി


24/7 സമയവും ഗുണനിലവാരമുള്ള കുടിവെള്ള വിതരണം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ നഗരമായി ഇതോടെ പുരി മാറി.

നവീൻ പട്നായിക് | Photo: PTI

പുരി: പുരിയിലെ 'ഡ്രിങ്ക് ഫ്രം ടാപ്പ്' ദൗത്യം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉദ്ഘാടനം ചെയ്തു. 24/7 സമയവും ഗുണനിലവാരമുള്ള കുടിവെള്ള വിതരണം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ നഗരമായി ഇതോടെ പുരി മാറി.

മികച്ച ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജലവിതരണം നഗരത്തിലെ 2.5 ലക്ഷം ജനങ്ങള്‍ക്കും തീര്‍ഥാടനത്തിന്റെ ഭാഗമായി പുരി സന്ദര്‍ശിക്കുന്ന രണ്ട് കോടി സഞ്ചാരികള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

"എല്ലാ വീടുകളിലും ടാപ്പില്‍ നിന്ന് നേരിട്ടു കുടിക്കാവുന്ന തരത്തിലുള്ള ഗുണനിലവാരമുള്ള വെള്ളം നല്‍കുന്നത് വലിയ മാറ്റമുണ്ടാക്കും. പുരിയെ ലോകോത്തര പൈതൃക നഗരമാക്കി മാറ്റാന്‍ ഇത് സഹായിക്കും", മുഖ്യമന്ത്രി പറഞ്ഞു.

പുരി നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ഇപ്പോള്‍ നഗരത്തിലുടനീളമുള്ള ടാപ്പുകളില്‍ നിന്ന് വെള്ളം കുടിക്കാം. അത് വീട്ടിലോ പുറത്തോ ആവട്ടെ. ഒഡീഷയിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം നല്‍കുകയെന്നത് തന്റെ സ്വപ്നമാണെന്നും ഇത് യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നഗരത്തിലെ 120 ഇടങ്ങളിലായി സ്ഥാപിച്ച ജലവിതരണ പൈപ്പുകളിലേക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമുണ്ടാകും. ഒഡീഷയിലെ 114 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ചേരികളില്‍ വസിക്കുന്നവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

സുരക്ഷിതമായ കുടിവെള്ളം മൂന്ന് കോടി പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം ഒഴിവാക്കും. മാത്രവുമല്ല 400 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള, തത്സമയ നിരീക്ഷണ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ഗുണനിലവാരവും ഉറപ്പാക്കുന്നുണ്ട്. ചോര്‍ച്ച, ജലത്തിന്റെ ഗുണനിലവാരം, മര്‍ദ്ദം, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി ദ്രുത പ്രതികരണ സംഘം ഉണ്ടായിരിക്കും. പൊതുജനങ്ങളുടെ ആത്മവിശ്വാസം ഉറപ്പുവരുത്തുന്നതിനായി ജലത്തിന്റെ ഗുണനിലവാരം എല്‍സിഡി സ്‌ക്രീനുകളിലൂടെ പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

content highlights: Puri, first Indian city to achieve 24/7 quality drinking water supply, says Odisha government

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented