പഞ്ചാബില്‍ മഞ്ഞുരുകുന്നു...സിദ്ദുവിനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് അമരീന്ദര്‍ സിങ്


അമരീന്ദർ സിങും നവജ്യോത് സിങ് സിദ്ദുവും |ഫോട്ടോ:PTI

അമൃത്സര്‍: തന്റെ ഏറ്റവും വലിയ എതിരാളിയും പാര്‍ട്ടിയിലെ തന്റെ വിമര്‍ശകനുമായ നവജ്യോത് സിങ് സിദ്ദുവിനെ ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ദേശീയ-സംസ്ഥാന രാഷ്ട്രീയം ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. അമരീന്ദര്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവാണ് ഈ അപ്രതീക്ഷിത ക്ഷണത്തിന്റെ കാര്യം പ്രഖ്യാപിച്ചത്.

ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ മൂന്ന് വര്‍ഷം മാത്രം പ്രായമുള്ള സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതില്‍ അമിരീന്ദര്‍ സിങ് നേരത്തെ എതിരഭിപ്രായം പറഞ്ഞിരുന്നെങ്കിലും ഇരുനേതാക്കളും തമ്മിലുള്ള യോഗത്തിന് ശേഷം ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2022-ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വമാണ് സിദ്ദു ലക്ഷ്യമിടുന്നത്. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്‌ക്കൊടുവില്‍ അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സിദ്ദു രാജിവച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പിന്തുണയുള്ള നേതാവെന്ന് അറിയപ്പെട്ടിരുന്ന സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചത്തോടെ പൊതുരംഗത്ത് സജീവമായിരുന്നില്ലെങ്കിലും കര്‍ഷക സമരത്തില്‍ അദ്ദേഹം സ്ഥിരം സാന്നിധ്യമായി.. പഞ്ചാബിലെ കര്‍ഷക സമരം അവസാനിച്ചതിന് പിന്നാലെയാണിപ്പോള്‍ സിദ്ദുവിന് അമരീന്ദര്‍ സിങിന്റെ ക്ഷണമുണ്ടായിരിക്കുന്നത്.

ഇരുനേതാക്കളും തമ്മിലുള്ള വിടവ് നികത്തുന്നതിനായി മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് പഞ്ചാബിന്റെ ചുമതല നല്‍കിയിരുന്നു. അടുത്തിടെ കര്‍ഷക സമരങ്ങളില്‍ പങ്കെടുത്ത് സംസാരിച്ച സിദ്ദു തന്റെ പ്രസംഗങ്ങളില്‍ അമരീന്ദര്‍ സിങിനെതിരെയുള്ള വിമര്‍ശനം ഒഴിവാക്കുകയും പകരം അദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നതും ശ്രദ്ധേയമാണ്.

Content Highlights: Punjab-Amarinder Singh Invites Navjot Sidhu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section




Most Commented