ജയിലിലെ വിഐപി മുറികള്‍ ജീവനക്കാര്‍ക്കുള്ള മുറികളാക്കി മാറ്റും- പഞ്ചാബ് മുഖ്യമന്ത്രി


Bhagwant Mann | Photo: ANI

അമൃത്സര്‍: പഞ്ചാബിലെ ജയിലുകളിലെ വിഐപി സംസ്‌കാരം വേരോടെ നശിപ്പിക്കാന്‍ നടപടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍. വിഐപി സംസ്‌കാരം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജയിലുകളിലെ എല്ലാ വിഐപി മുറികളും ജീവനക്കാര്‍ക്കുള്ള മാനേജ്‌മെന്റ് ബ്ലോക്കുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭഗവന്ത് മന്‍ പറഞ്ഞു.

തടവുകാരില്‍നിന്ന് 700-ല്‍ അധികം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും മന്‍ പറഞ്ഞു. ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചില ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘം ഈ കേസുകള്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, 184 വിഐപികള്‍ക്കുള്ള സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, ഗുര്‍ദര്‍ശന്‍ ബ്രാര്‍ തുടങ്ങിയവരുടെ കുടുംബാംഗങ്ങളുള്‍പ്പെടെ മുന്‍ മന്ത്രിമാര്‍ക്കും എം.എല്‍.എ മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷയാണ് പിന്‍വലിച്ചത്. മാര്‍ച്ച 12-ന് എം.പി.മാരുടെയും എം.എല്‍.എ.മാരുടെയും സുരക്ഷയും പിന്‍വലിച്ചിരുന്നു.

Content Highlights: Punjab to convert VIP rooms in jails into management blocks for prison staff, says CM Bhagwant Mann

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented