പഞ്ചാബിൽ സ്കൂളുകൾ തുറന്നു; 10,11,12 ക്ലാസുകളിൽ അധ്യയനം തുടങ്ങി


രണ്ട് ഡോസ് വാക്‌സിനെടുത്ത അധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്‌കൂളുകളില്‍ ഹാജരാകാന്‍ അനുവദിച്ചത്.

സ്‌കൂളിലെത്തിയ വിദ്യാർഥിയെ തെർമൽ സ്‌കാനിങ്ങിന് വിധേയയാക്കുന്നു | Photo: ANI

ചണ്ഡീഗഡ്: കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ആദ്യമായി സ്കൂളുകൾ തുറന്ന് പഞ്ചാബ്. പത്താം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയാണ് ആരംഭിച്ചത്. മാര്‍ച്ചില്‍ രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ അടച്ചിട്ട സ്‌കൂളുകള്‍ നാല് മാസത്തിന് ശേഷമാണ് തുറന്നത്. രണ്ട് ഡോസ് വാക്‌സിനെടുത്ത അധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്‌കൂളുകളില്‍ ഹാജരാകാന്‍ അനുവദിച്ചത്.

ഓണ്‍ലൈന്‍ ക്ലാസുകളും പുരോഗമിക്കുന്നുണ്ട്. മാസങ്ങളായുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം സ്‌കൂളുകളില്‍ നേരിട്ടെത്തിയതിന്റെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും. അധ്യാപകരെ നേരില്‍ കണ്ട് ക്ലാസുകളില്‍ പങ്കെടുക്കുന്നത് കൂടുതല്‍ സഹായകമാണെന്ന് വിദ്യാര്‍ഥികളും പറയുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ക്ലാസുകള്‍ നടത്തിയത്. സാമൂഹിക അകലം പാലിച്ചാണ് കുട്ടികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് സാനിട്ടൈസറുകള്‍ നല്‍കിയിരുന്നു. മാസ്‌ക് ധരിക്കുന്നതും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിങ് നടത്തുന്നതും നിര്‍ബന്ധമാക്കിയിരുന്നു.

കോവിഡ് സാഹചര്യം നിയന്ത്രണവിധേയമായാല്‍ ഓഗസ്റ്റ് 2മുതല്‍ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 5.98 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,266 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.

Content Highlights: Punjab restarted ofline classes for class 10-12

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented