അമൃത്പാൽ സിങ്, അമൃത്പാൽ സിങ്ങിനായി തിരച്ചിൽ നടത്തുന്ന റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് | Photo : PTI, AFP
ചണ്ഡീഗഡ്: വിഘടനവാദിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ അയാള്‍ക്കും സഹായി പപല്‍പ്രീത് സിങ്ങിനും ഒളിത്താവളമൊരുക്കിയ പട്യാല സ്വദേശിനിയെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ്. ബല്‍ബീര്‍ കൗര്‍ എന്ന സ്ത്രീയുടെ പട്യാലയിലെ ഹര്‍ഗോബിന്ദ് നഗറിലുള്ള വസതിയില്‍ മാര്‍ച്ച് 19 നാണ് അമൃത് പാല്‍ സിങ്ങും സഹായിയും പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞത്. ഏകദേശം ആറ് മണിക്കൂര്‍ നേരം ഇവര്‍ ബല്‍ബീര്‍ കൗറിന്റെ വീട്ടില്‍ തങ്ങിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഇതിന് ശേഷമാണ് അമൃത് പാല്‍ സിങ്ങും സഹായിയും ഹരിയാണയിലെ കുരുക്ഷേത്ര ജില്ലയിലെ ഷഹബാദിലേക്ക് നീങ്ങിയത്. ഷഹബാദില്‍ അമൃത്പാലിനും പപല്‍പ്രീതിനും അഭയം നല്‍കിയ ബല്‍ജിത്ത് കൗര്‍ എന്ന സ്ത്രീയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, തേജീന്ദര്‍ സിങ് ഗില്‍ എന്ന എന്നൊരാളെ ഐപിസി 212 -ാം വകുപ്പനുസരിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗില്ലിന്റെ പക്കല്‍ നിന്ന് ഫോണ്‍, ഖലിസ്താന്‍ പതാക, ചിഹ്നം, കറന്‍സി എന്നിവ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി.
പഞ്ചാബില്‍ നിന്ന് അമൃത് പാല്‍ കടന്നതായി സ്ഥിരീകരിച്ചതോടെ പോലീസ് അയല്‍സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അമൃത്പാല്‍ സിങ്ങുമായി ബന്ധമുള്ള നൂറോളം പേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതേസമയം, അമൃത്പാല്‍ അറസ്റ്റിലായെന്നും വ്യാജ ഏറ്റുമുട്ടലൊരുക്കി അമൃത്പാലിനെ വധിക്കാനാണ് പോലീസിന്റെ ശ്രമമെന്നും വാരിസ് പഞ്ചാബ് ദേയുടെ അഭിഭാകന്‍ ഇമാന്‍ സിങ് ഖാര ആരോപിച്ചിരുന്നു. പഞ്ചാബ്, ഹരിയാണ കോടതികളില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തുവെന്നും ഇമാന്‍ സിങ് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു.
Content Highlights: Punjab Police, arrested, Patiala woman, for sheltering Amritpal Singh for 6 hours
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..