അമൃത്‌സര്‍: പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ കോണ്‍ഗ്രസ്, ഭട്ടിന്‍ഡ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭരണം പിടിക്കുന്നത് 53 വര്‍ഷത്തിന് ശേഷം. 50 വാര്‍ഡുകളില്‍ 43 ഇടത്തും കോണ്‍ഗ്രസ് വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനൊപ്പം സഖ്യത്തില്‍ മത്സരിച്ചപ്പോള്‍ എട്ട് സീറ്റുകള്‍ ലഭിച്ച ബി.ജെ.പിക്ക് ഇത്തവണ ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല. 

ലോക്‌സഭയില്‍ ശിരോമണി അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ഭട്ടിന്‍ഡ. അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ്ങിന്റെ ബന്ധു, കോണ്‍ഗ്രസില്‍ നിന്നുള്ള മന്‍പ്രീത് സിങ്ങാണ് ഭട്ടിന്‍ഡ അര്‍ബന്‍ മണ്ഡലത്തിലെ എം.എല്‍.എ. 

" ഇന്ന് ചരിത്രം പിറന്നു. 53 വര്‍ഷത്തിനിടെ ഇതാദ്യമായി ഭട്ടിന്‍ഡക്ക് ഒരു കോണ്‍ഗ്രസ് മേയറെ ലഭിച്ചു. എല്ലാ ഭട്ടിന്‍ഡ നിവാസികള്‍ക്കും നന്ദി", മന്‍പ്രീത് സിങ്ങ് ടിറ്ററില്‍ കുറിച്ചു. വിജയത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Punjab Municipal Election Results 2021: Congress Wins Big in Urban Body Polls, Returns to Bathinda After 53 Years