വൃത്തിഹീനമെന്ന് പരാതി; വി.സിയെ ആശുപത്രിക്കിടക്കയിൽ കിടത്തി പഞ്ചാബ് മന്ത്രി, പിന്നാലെ രാജി | വീഡിയോ


Photo: ANI

ചണ്ഡീഗഡ്: വൃത്തിഹീനമായ ആശുപത്രിക്കിടക്കയിൽ ആരോഗ്യ സർവകലാശാല വി.സിയെ കിടക്കാൻ നിർബന്ധിച്ച് പഞ്ചാബ് ആരോഗ്യവകുപ്പ് മന്ത്രി ചേതൻ സിംഗ് ജൗരമജ്ര. ഫരീദ്കോട്ടിലെ ബാബ ഫരീദ് യൂണിവേഴ്സിറ്റിയിലായിരുന്നു സംഭവം.

ഫരീദ്കോട്ടിലെ ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആശുപത്രിയില്‍ ചേതൻ സിംഗ് ജൗരമജ്ര മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ആശുപത്രി കിടക്കകൾ വൃത്തിഹീനമായിക്കിടക്കുന്നു എന്ന പരാതി ഉയർന്നു. തുടർന്ന് മന്ത്രി, വി.സി. ഡോ. രാജ് ബഹദൂറിനെ വിളിച്ച് കിടക്കയിൽ കിടക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച്, ആശുപത്രി കിടക്കയിൽ വി.സി കിടക്കുകയും ചുറ്റുമുള്ളവർ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇതിനുപിന്നാലെ വി.സി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെച്ചുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് കിടക്കയിൽ കിടന്നെണീക്കുന്ന വി.സിയ്ക്ക് നേരെ കൈ ചൂണ്ടി, ''ഇതെല്ലാം നിങ്ങളുടെ കൈയിലാണ്'' എന്ന് മന്ത്രി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം സംഭവത്തിൽ രൂക്ഷ വിമർശനങ്ങളാണ് മന്ത്രിക്കെതിരേ ഉയരുന്നത്. "ആം ആദ്മി പാർട്ടിയുടെ നാടകങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ഇന്ന് ബാബ ഫരീദ് മെഡിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ രാജ് ബഹദൂർ സിംഗിനെ ആരോഗ്യമന്ത്രി ചേതൻ സിംഗ് ജൗരമജ്ര (പ്ലസ് ടു മാത്രം പാസായ ആള്‍) പരസ്യമായി അപമാനിച്ചു. ഇത്തരത്തിലുള്ള ആൾക്കൂട്ട പെരുമാറ്റം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുകയേയുള്ളൂ" എന്ന് കോൺഗ്രസ് നേതാവ് പർഗത് സിംഗ് ട്വീറ്റ് ചെയ്തു.

Content Highlights: Punjab Minister Orders Official To Lie On Dirty Hospital Bed After Complaints

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented