ഹർപ്രീത് സിങ് | ANI
ന്യൂഡല്‍ഹി: വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ പിടികൂടാന്‍ പഞ്ചാബ് പോലീസ് നീക്കം നടത്തുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ സിഖുകാരുടെ ഉന്നത സമിതിയായ അകാല്‍ തഖ്തിന്റെ
നേതാവ് ജിയാനി ഹര്‍പ്രീത് സിങ് രംഗത്ത്. സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ഹര്‍പ്രീത് സിങ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പഞ്ചാബ് ഇതിനകംതന്നെ കുറെ സഹിച്ചു. ഇപ്പോള്‍ ഒരു നല്ല ഭാവിയിലേക്ക് കടക്കാനുള്ള സമയമാണ്. പോയ വര്‍ഷങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ പഞ്ചാബ് ഏറ്റുവാങ്ങിയിട്ടുണ്ട്. അവ സുഖപ്പെടുത്താനാവശ്യമായ പ്രവര്‍ത്തനങ്ങളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച വിവേചനങ്ങള്‍ കാരണം അങ്ങേയറ്റം അസംതൃപ്തരായ ഒരു പറ്റം സിഖ് യുവതയുണ്ട്. ചിലയാളുകള്‍ ഈ യുവാക്കളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും ഹര്‍പ്രീത് സിങ് പറഞ്ഞു.
തെറ്റുകളില്‍നിന്ന് പാഠമുള്‍ക്കൊണ്ട്, സിഖുകാരുടെ ദീര്‍ഘകാല മതപരവും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ കുറക്കുകയും സിഖുകാര്‍ക്കിടയിലുള്ള അപരവത്കരണം നീക്കം ചെയ്യുകയും വേണം. കാലാകാലങ്ങളായി തുടരുന്ന വിവേചനം സിഖുകാര്‍ക്കിടയില്‍ ഒരു അപരവത്കരണ ബോധം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ കാല സര്‍ക്കാരുകള്‍ ചെയ്ത തെറ്റുകളില്‍നിന്ന് നിലവിലെ സര്‍ക്കാര്‍ പാഠം പഠിക്കണമെന്നും ഹര്‍പ്രീത് സിങ് പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഹര്‍പ്രീത് സിങ്ങിന്റെ പ്രസ്താവന.
Content Highlights: punjab khalistan issue, akal takht jathedar giani harpreet singh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..