'ഇത് അവകാശത്തിനായുള്ള പോരാട്ടം'- ഗുരുദ്വാരകളില്‍നിന്ന് സമരാഹ്വാനം; ട്രാക്ടര്‍ റാലിക്കൊരുങ്ങി കര്‍ഷകർ


ഗാസിയാബാദിൽ ട്രാക്ടർ റാലിയിൽ പങ്കെടുക്കുന്ന കർഷകർ (ഫയൽ ചിത്രം) | ഫോട്ടോ: എ.പി.

അമൃത്‌സര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും പ്രശ്‌നപരിഹാരത്തിന് സമിതി രൂപവത്കരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്‌തെങ്കിലും ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ റാലിയിലേയ്ക്ക് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ പേരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ഷക സംഘടനകള്‍.

റിപ്പബ്ലിക് ദിനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതിന് പഞ്ചാബിലെ അമൃതസറില്‍ നിന്ന് നിരവധി ട്രാക്ടറുകള്‍ പുറപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേരതൃത്വത്തിലുള്ള സംഘമാണ് അമൃതസറില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നത്. റാലിയില്‍ പങ്കെടുക്കുന്നതിന് പഞ്ചാബിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും കൂടുതല്‍ കര്‍ഷകരെ ജനുവരി 20ന് മുന്‍പുതന്നെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് കര്‍ഷക സംഘടനകള്‍ തയ്യാറെടുക്കുകയാണ്.

പഞ്ചാബില്‍ പലയിടങ്ങളിലും ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ച് യോഗങ്ങള്‍ ചേരുകയും കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഗുരുദ്വാരകളില്‍നിന്ന് ആഹ്വാനങ്ങളും ഉയരുന്നുണ്ട്. 'ഇപ്പോള്‍ നമ്മള്‍ പോകാന്‍ തയ്യാറായില്ലെങ്കില്‍ നമുക്ക് പിന്നൊരിക്കലും അതിനുള്ള അവസരം ലഭിക്കില്ല. ഇത് നമ്മുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ്', ഉച്ചഭാഷിണികളിലൂടെ ഇത്തരം സന്ദേശങ്ങളാണ് പല ഗുരുദ്വാരകളില്‍നിന്നും ഉയരുന്നത്.

Farmers protest
റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ ട്രാക്ടര്‍ ഓടിച്ച് പരിശീലിക്കുന്ന പഞ്ചാബി സ്ത്രീ | ഫോട്ടോ: എ.എഫ്.പി.

ഡല്‍ഹിയിലേയ്ക്ക് ട്രാക്ടറുകള്‍ അയയ്ക്കാത്തവര്‍ 2,100 രൂപ പിഴയൊടുക്കണമെന്ന് ചിലയിടങ്ങളില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് സമരത്തിനുള്ള ഫണ്ടിലേക്ക് നല്‍കും. ഇതിനു തയ്യാറാകാത്തവര്‍ക്കെതിരെ മറ്റു നടപടിയുണ്ടാകും. വിദേശങ്ങളിലുള്ള തങ്ങളുടെ സഹോദരങ്ങള്‍ വലിയതോതില്‍ സഹായം നല്‍കുന്നുണ്ടെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ചിലര്‍ പറഞ്ഞു. കൂടാതെ ഗ്രാമങ്ങളില്‍നിന്ന് ഭൂവുടമകളും പണം തന്ന് സഹായിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

സുപ്രീംകോടതി നിശ്ചയിച്ച സമിതിയിലെ അംഗങ്ങളെല്ലാം കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരായതിനാല്‍ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ജനുവരി 26ന് തീരുമാനിച്ച ട്രാക്ടര്‍ റാലിയില്‍നിന്ന് പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ലോഹ്റി ആഘോഷദിനമായ ബുധനാഴ്ച ഗ്രാമങ്ങളില്‍ വൈകുന്നേരം അഞ്ചു മണിക്ക് കാര്‍ഷികനിയമത്തിന്റെ പകര്‍പ്പുകള്‍ കത്തിച്ച് കര്‍ഷകര്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്.

farmers protest
ഗാസിയാബാദില്‍ നടന്ന ടാക്ടര്‍ റാലിയില്‍ പങ്കെടുക്കുന്ന ഒരു മുന്‍ സൈനികന്‍ | ഫോട്ടോ: എ.പി.

45 ദിവസമായി തുടരുന്ന കര്‍ഷകസമരത്തിന് പരിഹാരം കണ്ടെത്താനാകാതെ കേന്ദ്രസര്‍ക്കാര്‍ വിഷമിക്കുന്നതിനിടയിലുണ്ടായ സുപ്രീം കോടതി ഉത്തരവ് ആശ്വാസത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. എന്നാല്‍, സമരത്തില്‍നിന്ന് കര്‍ഷകര്‍ പിന്‍മാറാന്‍ തയ്യാറാകാതിരിക്കുകയും സമരം കൂടുതല്‍ ശക്തമാക്കുകയും ചെയ്താല്‍ അത് സര്‍ക്കാരിന് വീണ്ടും തലവേദനയാകും. നിയമങ്ങള്‍ പിന്‍വലിക്കുംവരെ സമരം തുടരുമെന്ന നിലപാടില്‍ത്തന്നെ കര്‍ഷകര്‍ ഉറച്ചുനിന്നാല്‍ വെള്ളിയാഴ്ച നടക്കുന്ന ഒമ്പതാം വട്ടം ചര്‍ച്ചയും നിഷ്ഫലമാകുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക.

Content Highlights: Punjab Gurdwaras Call Out For Tractor Protest Parade, Farmers protest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented